കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാനിലേക്ക് കടക്കും മുമ്പ് അറസ്റ്റിന് നീക്കം

Wed,Jul 11,2018


കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയുള്ളതായി അന്വേഷണസംഘം. രാജ്യം വിടുംമുമ്പ് അറസ്റ്റിനു നീക്കം നടക്കുന്നതായും സൂചന.
ഇന്ത്യയില്‍ നിന്ന് കടക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. വിമാനത്താവളങ്ങളില്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം.
ബിഷപ്പിന് വിദേശ രാജ്യങ്ങളില്‍ ബന്ധങ്ങളുള്ള ജലന്ധര്‍ ബിഷപ്പ് അറസ്റ്റ് ഉറപ്പായ സാഹചര്യത്തില്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണം സംഘം കരുതുന്നത്. ബിഷപ്പിനെതിരെ ശക്തമായ തെല്‍വുകള്‍ ലഭിച്ചതിനാല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
ഇതേത്തുടര്‍ന്ന് ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചതായും സൂചനയുണ്ട്.
കേസിന്റെ ഇതുവരെയുള്ള പുരോഗതി കോട്ടയം എസ്പിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ജലന്ധറിലേക്ക് പോകാനാണ് പദ്ധതി. അറസ്റ്റിനായി പഞ്ചാബ് പോലീസിന്റെ സഹായവും തേടും.

Other News

  • മുംബൈയില്‍ മദ്യപാനിയായ മകന്റെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു
  • മുരളീധരന്‍ ഇടപെട്ടു: രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു
  • പൊതു സ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി
  • കോഴിക്കോട് ധനകാര്യസ്ഥാപന ഉടമയെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ സ്വദേശി പിടിയില്‍
  • സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപകമായ മഴ, കാറ്റ്; മുന്നറിയിപ്പ്
  • അഭിമന്യുവിന്റെ കൊലപാതകം ആസന്നമായ മഹാവിപത്തിന്റെ സൂചനയെന്ന് വെള്ളാപ്പള്ളി
  • കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
  • ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്
  • മനോദൗര്‍ബല്യമുള്ള മകന്‍ വയോധികനായ പിതാവിനെ കോടാലികൊണ്ട് വെട്ടിക്കൊന്നു
  • കുമ്പസാര പീഡനം: ഒരു വൈദികന്‍ കൂടി തിരുവല്ലയില്‍ അറസ്റ്റില്‍
  • കുമ്പസാര പീഡനം പ്രതികള്‍ക്കായി കുരുക്ക് മുറുക്കി പോലീസ്; രണ്ടു വൈദികര്‍ കൂടി കീഴടങ്ങുമെന്ന് സൂചന
  • Write A Comment

     
    Reload Image
    Add code here