പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കത്തെഴുതി വെച്ച് സിപിഎം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി

Wed,Jun 13,2018


വൈപ്പിന്‍: സി.പി.എം. നേതാവായ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൊച്ചി അഴിമുഖത്ത് ബോട്ടില്‍ നിന്ന് കായലിലേക്ക് ചാടി. എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ. കൃഷ്ണന്‍(74) ആണ് ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍നിന്ന് ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍നിന്ന് കായലില്‍ ചാടിയത്.
ചാടുന്നതിന് മുമ്പ് ഒരു കത്ത് ബോട്ടിലുണ്ടായിരുന്ന യാത്രക്കാരനെ ഏല്‍പിച്ചിരുന്നു. ഈ കത്തിലാണ് സ്വന്തം പാര്‍ട്ടിക്കെതിരായ പരാമര്‍ശങ്ങള്‍. തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട്. താന്‍ തെറ്റുകളുടെ കൂമ്പാരമാണെന്നും കത്തില്‍ ഇദ്ദേഹം കുറിച്ചിട്ടുണ്ട്.
മേയ് 31-ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പി. പിന്തുണച്ചതോടെ കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. എന്നാല്‍ സ്ഥാനനഷ്ടമല്ല തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് കത്തില്‍ പറയുന്നു. കൃഷ്ണനായുള്ള തിരച്ചില്‍ രാത്രി വൈകിയും തുടര്‍ന്നു.
തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച വൈകീട്ട് നടന്ന പഞ്ചായത്ത് കമ്മറ്റിയിലും കൃഷ്ണന്‍ പങ്കെടുത്തിരുന്നു. വിഭാഗീയത ശക്തമായ കാലയളവില്‍ വി.എസ്. പക്ഷം നടത്തിയ ചെറുത്തുനില്പിന്റെ മുന്‍നിരയില്‍ കൃഷ്ണനുമുണ്ടായിരുന്നു.
പട്ടികജാതി സംവരണമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വി.കെ. കൃഷ്ണന് ലഭിക്കുന്നതിനുള്ള അടവ് നയമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിമതവിഭാഗം സ്വീകരിച്ചത്. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കൊപ്പം വോട്ട് നേടി നറുക്കെടുപ്പിലൂടെയാണ് ഇദ്ദേഹം പ്രസിഡന്റായത്.

Other News

 • ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിച്ചാക്ക് ചുമന്നിറക്കാന്‍ ഐ.എ.എസുകാരായ രാജമാണിക്യവും ഉമേഷും
 • കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ ഒറ്റപ്പെട്ടു; സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
 • പ്രളയക്കെടുതിയില്‍ 8316 കോടി രൂപയുടെ നഷ്ടം; ഇക്കുറി സര്‍ക്കാര്‍ ഓണാമാഘോഷിക്കില്ല; തുക ദുരിതാശ്വാസത്തിന് ചെലവിടും
 • ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപ മോഹന്‍ലാല്‍ മുഖ്യമന്ത്രിക്കു കൈമാറി
 • പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു; അറസ്റ്റ് ചെയ്തില്ല
 • ഇ.പി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു
 • പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം കിട്ടണമെങ്കില്‍ ഇനി എസ്‌ഐമാര്‍ പ്രപത്യേക പരീക്ഷ പാസാകണം
 • മുഖ്യമന്ത്രിയടക്കം പ്രമുഖരെ ഫെയ്‌സ് ബുക്ക് ലൈവിലൂടെ വെല്ലുവിളിച്ച യുവാവ് മയക്ക് മരുന്ന് കടത്ത് കേസില്‍ കുടുങ്ങി
 • ദുരിതാശ്വാസവുമായി ജയസൂര്യ; സാമ്പത്തിക സഹായം നല്‍കി തമിഴ് നടികര്‍ സംഘവും താരങ്ങളും
 • വയനാട്ടിലും ഇടുക്കിയിലും കനത്ത മഴ തുടരുന്നു; നാലു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
 • കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മഴക്കെടുതി വിലയിരുത്താന്‍ കേരളത്തിലെത്തി
 • Write A Comment

   
  Reload Image
  Add code here