കൊച്ചി കപ്പല്‍ ശാലയില്‍ സ്‌ഫോടനം; അഞ്ച് മലയാളി തൊഴിലാളികള്‍ മരിച്ചു

Tue,Feb 13,2018


കൊച്ചി: കപ്പല്‍ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മലയാളികളായ അഞ്ച് തൊഴിലാളികള്‍ മരിച്ചു. ഏരൂര്‍ വെസ്റ്റ് ചെമ്പനേഴ്ത്ത് ഹൗസില്‍ ഉണ്ണികൃഷ്ണന്‍, ഏരൂര്‍ മഠത്തിപ്പറമ്പില്‍ വെളിയില്‍ കണ്ണന്‍ എം.വി, തേവര കുറുപ്പശ്ശേരി പുത്തന്‍വീട്ടില്‍ ജയന്‍ കെ. ബി, വൈപ്പിന്‍ പള്ളിപ്പറമ്പില്‍ റംഷാദ് എം. എം, അടൂര്‍ ഏനാത്ത് ചരുവിള വടക്കതില്‍ ഗെവിന്‍ റജി എന്നിവരാണ് മരിച്ചത്. കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. ഒ.എന്‍.ജി.സിയുടേതാണ് കപ്പല്‍. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാള്‍ 45 ശതമാനം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പൊള്ളലേറ്റ മറ്റുള്ളവരെല്ലാം അപകടനില തരണം ചെയ്തുവെന്നും കപ്പല്‍ശാല ചെയര്‍മാന്‍ അറിയിച്ചു. പൊട്ടിത്തെറിയുണ്ടായ കപ്പലിലെ തീ അണച്ചതായി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കപ്പലിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയതോടെ പരിശോധന അവസാനിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു. വാതക ചോര്‍ച്ചയാണ് പൊട്ടിത്തറിക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാവിലെ 9.15 ഓടെയാണ് പൊട്ടിത്തെറി നടന്നത്. വാതക ചോര്‍ച്ച സംബന്ധിച്ച വിവരം അഗ്‌നിശമന സേനാ വിഭാഗത്തില്‍ അറിയിച്ചിരുന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുമ്പോഴേക്കും സ്‌ഫോടനം നടന്നു. കപ്പല്‍ശാലയ്ക്കുള്ളിലെയും പുറത്തെയും അഗ്‌നിശമന സേനകള്‍ എത്തിയാണ് തീ കെടുത്തിയത്.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷംവീതം അടിയന്തര സഹായം നല്‍കുമെന്ന് കൊച്ചി കപ്പല്‍ശാല അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും സുരക്ഷാ വീഴ്ച സംഭവിച്ചോ എന്നതടക്കം അന്വേഷിക്കുമെന്നും കപ്പല്‍ശാലാ ചെയര്‍മാന്‍ മധു എസ് നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അപകട സ്ഥലത്തുനിന്ന് 12 പേരെ ഒഴിപ്പിച്ചുവെന്നും ഇവരില്‍ അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെപ്പറ്റി കപ്പല്‍ശാല ആഭ്യന്തര അന്വേഷണം നടത്തും. അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് വകുപ്പും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ഷിപ്പിങ് മന്ത്രാലയ അധികൃതര്‍ അടക്കമുള്ളവരെ കപ്പല്‍ശാലാ അധികൃതര്‍ വിവരം അറിയിച്ചിട്ടുണ്ട്. ഷിപ്പിങ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ പ്രതിനിധി കപ്പല്‍ശാല സന്ദര്‍ശിക്കും. നാലുമാസത്തെ അറ്റകുറ്റപ്പണിക്കായി ഡിസംബറില്‍ എത്തിയ കപ്പലിലാണ് പൊട്ടിത്തെറി നടന്നതെന്നും കപ്പല്‍ശാലാ ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Other News

 • അച്ഛനുമായി പിരിഞ്ഞു ജീവിക്കുന്ന അമ്മയുടെ ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് കുട്ടികളായ മകളും മകനും നിര്‍മ്മിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി
 • കോഴിക്കോട് സ്വദേശികളായ ദമ്പതികളെ സൗദിയിലെ മരുഭൂമിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
 • കോവളം - കാസര്‍ഗോഡ് വാട്ടര്‍ വേ 2020 ല്‍ പൂര്‍ത്തിയാക്കണമെന്ന് പിണറായി; കേരളത്തിന്റെ വികസനപാതയില്‍ വഴിത്തിരിവാകുന്ന പദ്ധതിയായി വിലയിരുത്തല്‍
 • കൊല്ലാന്‍ തീരുമാനിച്ചിരുന്നില്ല; ക്വട്ടേഷന്‍ കിട്ടിയത് ഷുഹൈബിന്റെ കാലുവെട്ടാന്‍ : പ്രതികളുടെ കുറ്റസമ്മതം
 • യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് സി പി എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പോലീസിന് വിവരം ലഭിച്ചു
 • സ്വകാര്യ ബസ് സമരം നാലുദിനം പിന്നിട്ടു; പെര്‍മിറ്റ് റദ്ദാക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പ് ഫലം കണ്ടുതുടങ്ങി
 • യോഗ്യത പോരാ; മഹാത്മാഗാന്ധി വൈസ് ചാന്‍സിലറുടെ നിയമനം ഹൈക്കോടതി റദ്ദു ചെയ്തു
 • സമര കാഹളം സംഘര്‍ഷമായി; സദസില്‍ അടി നടക്കുമ്പോള്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ഓടരുതെന്ന് സ്‌റ്റേജില്‍ നിന്ന് നേതാക്കളുടെ അനൗണ്‍സ്‌മെന്റ്
 • ശുഹൈബ് വധക്കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പോലീസില്‍ കീഴടങ്ങി; ഇതോടെ കസ്റ്റഡിയില്‍ ആകെ 8 പേര്‍
 • കൊച്ചിയില്‍ മുപ്പത് കോടിയുടെ ലഹരിമരുന്നു വേട്ട; പാലക്കാട് സ്വദേശികളായ രണ്ടു പേരെ എക്‌സൈസ് പിടികൂടി
 • ചെങ്ങന്നൂരില്‍ മത്സരത്തിനില്ലെന്ന് പി.സി വിഷ്ണുനാഥ്
 • Write A Comment

   
  Reload Image
  Add code here