ഷൂട്ടിംഗ് പരിശീലകനും ദ്രോണാചാര്യ ജേതാവുമായ പ്രൊഫസർ സണ്ണി തോമസ് അന്തരിച്ചു

ഷൂട്ടിംഗ് പരിശീലകനും ദ്രോണാചാര്യ ജേതാവുമായ പ്രൊഫസർ സണ്ണി തോമസ്  അന്തരിച്ചു


കോട്ടയം: ഷൂട്ടിംഗ് പരിശീലകനും ദ്രോണാചാര്യ ജേതാവുമായ പ്രൊഫസർ സണ്ണി തോമസ് (83) അന്തരിച്ചു. കോട്ടയം ഉഴവൂരിലെ വീട്ടിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ടീമിന്റെ പരിശീലകനും മാനേജരും ഷൂട്ടിംഗിൽ ദേശീയ ചാമ്പ്യനുമായിരുന്നു അദ്ദേഹം. ഷൂട്ടിങ്ങിലെ ഒളിംപിക്‌സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു.സണ്ണി തോമസിന്റെ പരിശീലനത്തില്‍ ഇന്ത്യ നേടിയത് നൂറിലേറെ അന്താരാഷ്‌ട്ര മെഡലുകളാണ്‌.

1993 -2012 വരെയുക കാലയളവിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായി സേവനമനുഷിഠിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വലിയ മേൽവിലാസമൊന്നും അവകാശപ്പെടാനില്ലാതിരുന്ന സമയത്ത് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയ സണ്ണി ജോസഫ് ഇന്ത്യക്കായി മികച്ച ഷൂട്ടിങ് താരങ്ങളെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2008 ഒളിമ്പിക്സിലെ ഷൂട്ടിംഗിൽ ഇന്ത്യക്കാദ്യമായി ഒരു വ്യക്തിഗത മെഡൽ നേടിക്കൊടുത്ത അഭിനവ് ബിന്ദ്രയുടെ പരിശീലകസ്ഥാനം വഹിച്ചത് മലയാളിയായ സണ്ണി തോമസിന്റെ അഭിമാന നേട്ടമായിരുന്നു.