അയോദ്ധ്യയില്‍ രാമന്റെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

Wed,Nov 07,2018


ലക്‌നൗ: പട്ടേല്‍ പ്രതിമയ്ക്ക് പിന്നാലെ അയോദ്ധ്യയില്‍ ശ്രീരാമ പ്രതിമ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
സരയൂ തീരത്ത് 151 മീറ്റര്‍ ഉയരമുള്ള രാമ പ്രതിമ നിര്‍മ്മിക്കാനുള്ള പദ്ധതി യോഗി സര്‍ക്കാര്‍ 2017 ല്‍ തന്നെ ആവിഷ്‌ക്കരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ രൂപരേഖ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ബുധനാഴ്ച അയോദ്ധ്യസന്ദര്‍ശിച്ച യോഗി ആദിത്യനാഥ് പ്രതിമസ്ഥാപിക്കാനുള്ള പ്രഖ്യാപനം നടത്തി.
മുഗള്‍ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഫൈസലാബാദ് നഗരത്തിന് ചൊവ്വാഴ്ച യോഗി ആദിത്യനാഥ് അയോദ്ധ്യ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. പിന്നാലെയാണ് രാമ പ്രതിമ അയോദ്ധ്യയില്‍ സ്ഥാപിക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചത്.
സരയൂ നദിക്കരയില്‍ നിന്ന് 36 മീറ്റര്‍ മാറിയാണ് പ്രതിമ സ്ഥാപിക്കുക.150 മീറ്റര്‍ ഉയരം വരുന്ന പ്രതിമയ്ക്ക് 330 കോടിരൂപ ചിലവ് വരും. കൂടാതെ അയോദ്ധ്യ പുനര്‍ നിര്‍മ്മാണത്തിനായി 300 കോടിയുടെ പദ്ധതികളും യോഗി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അയോദ്ധ്യയില്‍ജനങ്ങള്‍ വരുന്നത് രാമ സ്മൃതിയോടെയാണെന്നും രാമ പ്രതിമ കാണാന്‍ കഴിഞ്ഞാല്‍ അവരുടെ ആഗ്രഹം സഫലീകരിച്ചതിനു തുല്യമാകുമെന്നും അയോദ്ധ്യയിലെത്തിയ യോഗി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'അയോദ്ധ്യയില്‍ രാമ ക്ഷേത്രം ഉണ്ടായിരുന്നു.അവിടെ രാമ ക്ഷേത്രം ഉണ്ട്, രാമക്ഷേത്രം ഉണ്ടാവുകയും ചെയ്യും. '-യോഗി വ്യക്തമാക്കി.
ഭരണഘടനയുടെ ഉള്ളില്‍ നിന്ന് കൊണ്ട് അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ നോക്കുന്നത്. അയോദ്ധ്യയിലെ വിശ്വാസങ്ങളെ സര്‍ക്കാര്‍ ഹുമാനിക്കുന്നു. എല്ലാ ഹിന്ദുക്കളും ഇതിനായി ഞങ്ങളോടൊപ്പമുണ്ട്. അയോദ്ധ്യ എന്ന നഗരം തന്നെ തിരിച്ചറിയപ്പെടുന്നത് ശ്രീരാമനുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാമ പ്രതിമ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിനു പുറമെ യോഗി രാമജന്മഭൂമി എന്നറിയപ്പെടുന്ന പ്രദേശത്തെ *ത്രേങ്ങളിലും, ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലും,കനക് ഭവനിലും സന്ദര്‍ശനം നടത്തി.

Other News

 • വാരാണസിയില്‍ മോഡിക്കെതിരെ പ്രിയങ്കയില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
 • ജമ്മുവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
 • നോട്ടു നിരോധനം മൂലം തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്
 • മോഡി രണ്ടാമൂഴത്തിലെ അജണ്ട തയ്യാറാക്കുന്നു
 • മോസ്‌ക്കുകളില്‍ സ്ത്രീകളെ കയറ്റാത്തത് ഇന്ത്യയില്‍ മാത്രം
 • പൗരത്വബില്ലിനെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നടപടി ഭീഷണി
 • മഹാരാഷ്ട്രയില്‍ ഭരണവിരുദ്ധവികാരം ആഞ്ഞുവീശുന്നു
 • ആവേശമായി രാജ് താക്കറെയുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ റാലികള്‍
 • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കര്‍ണാടകത്തില്‍ നിന്നുള്ള ആറ് ജനതാദള്‍ - എസ് നേതാക്കള്‍ കൊല്ലപ്പെട്ടു
 • ശ്രീലങ്കയില്‍ നടുക്കം വിതച്ച തൗഹീദ് ജമാ അത് ഭീകര സംഘടനയ്ക്ക് തമിഴ്‌നാട്ടിലും സാന്നിധ്യം
 • ബ്രിട്ടീഷ് പൗരത്വ വിവാദത്തില്‍ കഴമ്പില്ല; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു
 • Write A Comment

   
  Reload Image
  Add code here