തലപ്പാവ് ധരിച്ചതിന് പട്ടികജാതി നേതാവിനെ കെട്ടിയിട്ട് കത്തികൊണ്ട് തലയിലെ തൊലിയുരിഞ്ഞു

Tue,Sep 11,2018


ശിവപുരി (മധ്യപ്രദേശ്): മധ്യപ്രദേശിലെ ശിവപുരിയില്‍ തലപ്പാവ് ധരിച്ചതിന് ബി.എസ്.പിയിലെ പട്ടികജാതി നേതാവിനെ കെട്ടിയിട്ട് കത്തിഉപയോഗിച്ച് തലയിലെ തൊലിയുരിച്ചു.
45കാരനായ സര്‍ദാര്‍ സിംഗ് ജാദവിനാണ് ഉയര്‍ന്ന ജാതിക്കാരില്‍ നിന്ന് ക്രൂരമായ ശിക്ഷ നേരിടേണ്ടിവന്നത്.
മഹോബ ഗ്രാമത്തിലെ സുരേന്ദ്ര ഗുര്‍ജറും കൂട്ടാളികളും ജാദവിനെ വീട്ടിലേക്ക് വിളിപ്പിച്ച് കത്തി കൊണ്ട് തലയിലെ തൊലി അടര്‍ത്തിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വധശ്രമത്തിനടക്കം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ ജാദവ് ഗ്വാളിയറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബി.എസ്.പി ശിവപുരി ജില്ലാ പ്രസിഡന്റ് ദയാശങ്കര്‍ ഗൗതമാണ് തലപ്പാവ് ധരിച്ചതിനാണ് ജാദവിനെ ആക്രമിച്ചതെന്ന് വെളിപ്പെടുത്തിയത്.
വിളിച്ചതുപ്രകാരം വീട്ടിലെത്തിയ ജാദവിനെ ഗുര്‍ജാറും കൂട്ടാളികളും കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. തലപ്പാവ് ധരിച്ചത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം. പരാതിയുമായി എത്തിയപ്പോള്‍ പൊലീസ് ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ചുവെന്നും ബി.എസ്.പി നേതാവ് ആരോപിച്ചു.

Other News

  • പഞ്ചാബില്‍ പ്രാര്‍ഥനാ ഹാളിനുനേരെ ഗ്രനേഡ് ആക്രമണം: മൂന്നുപേര്‍ മരിച്ചു
  • റഫാലില്‍ തുറന്ന സംവാദത്തിന് മോഡി യെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
  • സി.ബി.ഐ ക്കു 'പ്രവേശനം' നിഷേധിച്ച് ആന്ധ്രയും , ബാംഗാളും; റെയ്ഡ് നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം
  • തമിഴ്നാട്ടില്‍ നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ്; 20 മരണം, 82000 പേരെ ഒഴിപ്പിച്ചു; ആറു ജില്ലകളില്‍ 471 ദുരിതാശ്വാസ ക്യാമ്പുകള്‍
  • റഫേല്‍ അഴിമതി; ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; 59000 കോടി രൂപയുടെ ഇടപാടില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല
  • റഫേല്‍ ഇടപാട്: വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ഹാജരാകണമെന്ന് സുപ്രീംകോടതി
  • മുംബൈയിലെ ഫ്‌ലാറ്റില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു
  • ദേശസ്‌നേഹം വളര്‍ത്താന്‍ റെയില്‍വെയും: രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂറ് അടി പൊക്കത്തില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കും
  • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
  • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
  • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
  • Write A Comment

     
    Reload Image
    Add code here