കന്യാസ്ത്രീയെ അപമാനിച്ച കേസില്‍ പി.സി ജോര്‍ജ് വനിതാ കമ്മീഷനു മുമ്പില്‍ ഹാജരാകണം

Mon,Sep 10,2018


ന്യൂഡല്‍ഹി: കന്യാസ്ത്രിയെ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ കേസെടുത്ത ദേശീയ വനിതാ കമ്മീഷന്‍ ജോര്‍ജ്ിന് നോട്ടീസ് അയച്ചു.
ദേശീയ വനിതാ കമ്മീഷനു മുമ്പില്‍ നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് പിസി ജോര്‍ജിന് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചത്.
സെപ്തംബര്‍ 20ന് രാവിലെ 11.30ന് ഡല്‍ഹിയിലുള്ള വനിതാ കമ്മീഷനു മുമ്പാകെ ഹാജരാകാനാണ് നിര്‍ദ്ദേശം.
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രിയെ വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജ് 'വേശ്യ' എന്ന് അധിക്ഷേപിച്ചിരുന്നു.
കൂടാതെ, കന്യാസ്ത്രിക്ക് നീതി ലഭിക്കുന്നതിനു വേണ്ടി കൊച്ചിയില്‍ സമരം നടത്തുന്ന കന്യാസ്ത്രികളെയും പിസി ജോര്‍ജ് അധിക്ഷേപിച്ചിരുന്നു. ഇത്തരത്തില്‍ പരാമര്‍ശം നടത്തിയതിനാണ് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം
കന്യാസ്ത്രീകള്‍ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് സാമാജികര്‍ക്ക് അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അസഭ്യവര്‍ഷം നടത്തുന്നതില്‍ എംഎല്‍എ മിടുക്കനാണെന്നും പിസി ജോര്‍ജിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ കഴിഞ്ഞദിവസം തന്നെ വ്യകത്മാക്കിയിരുന്നു.
വിവാദപരാമര്‍ശങ്ങള്‍ ആയിരുന്നു പിസി ജോര്‍ജ് കന്യാസ്ത്രിക്ക് എതിരെ നടത്തിയത്. 13 തവണ പീഡിപ്പിക്കപ്പെട്ടെന്നാണ് കന്യാസ്ത്രി പറയുന്നത്. പന്ത്രണ്ട് പ്രാവശ്യം അവര്‍ക്ക് ഒരു ദു:ഖവുമില്ല, പതിമൂന്നാമത്തെ പ്രാവശ്യം അതെങ്ങനെയാണ് ബലാല്‍സംഗമാകുന്നതെന്നും പിസി ജോര്‍ജ് ചോദിച്ചു.
കന്യാസ്ത്രി എന്നു പറഞ്ഞാല്‍ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയാണ്. കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ കന്യാസ്ത്രിയല്ലെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു.

Other News

  • പുല്‍വാമ ഭീകരാക്രമണം; ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അന്താരാഷ്ട്ര സമൂഹം, ജയ്‌ഷെ ഇ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക
  • പാക്കിസ്ഥാനെ പൂര്‍ണമായും ഒറ്റപ്പെടുത്താനുറച്ച് ഇന്ത്യ; കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പാകിസ്ഥാന്‍ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചു വരുത്തി ശാസിച്ചു
  • ' പുല്‍വാമാ ഭീകരാക്രമണം ഞെട്ടിക്കുന്നത്' ; ആക്രമണത്തെ അപലപിച്ച് ചൈനയും
  • സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് ചാവേറായി എത്തിയത് പുല്‍വാമ ജില്ലക്കാരനായ യുവാവ്; താലിബാന്റെ വിജയവാദം പ്രചോദനം പകര്‍ന്നു
  • കാഷ്മീരില്‍ ഭീകരാക്രമണം; 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു
  • ബിജെപി എംഎല്‍എയുടെ ജന്മദിനത്തില്‍ ഭാര്യയും പെണ്‍സുഹൃത്തും പൊതുസ്ഥലത്ത് ഏറ്റുമുട്ടി; സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് ലാത്തി വീശി
  • സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും
  • നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് മുലായം; ഉത്തര്‍പ്രദേശ് രാഷ്ട്രീയം കലങ്ങി മറിയാന്‍ സാധ്യത
  • കോടതിയലക്ഷ്യം; സി.ബി.ഐ മുന്‍ ആക്ടിംഗ് ഡയറക്ടര്‍ക്കും, ലീഗല്‍ അഡൈ്വസര്‍ക്കും നിശിത വിമര്‍ശനം, കോടതി പിരിയും വരെ തടഞ്ഞുവച്ചു
  • പൈലറ്റുമാരുടെ ക്ഷാമം; ഇന്‍ഡിഗോ 30 വിമാന സര്‍വീസുകള്‍ റദ്ദാക്കി
  • റഫാലില്‍ പുതിയ തെളിവുമായി രാഹുല്‍; നരേന്ദ്ര മോഡി അനില്‍ അംബാനിയുടെ ഇടനിലക്കാരനായതിന് രേഖ
  • Write A Comment

     
    Reload Image
    Add code here