ഇന്ധനവിലവര്‍ധനയ്‌ക്കെതിരായ ഭാരത് ബന്ദ് കേരളത്തില്‍ സമ്പൂര്‍ണം; അങ്ങിങ്ങ് അക്രമം

Mon,Sep 10,2018


ന്യൂഡല്‍ഹി / തിരുവനന്തപുരം: ഇന്ധനവിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭാരത് ബന്ദും ഇടതുപാര്‍ട്ടികള്‍ പ്രഖ്യാപിച്ച ഹര്‍ത്താലും കേരളത്തില്‍ സമ്പൂര്‍ണം. സംസ്ഥാനത്ത് രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ ഉച്ചയ്ക്ക ശേഷവും ശക്തമായി തുടര്‍ന്നു.
അപൂര്‍വ്വമായി ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളും ഓടുന്നുണ്ടെങ്കിലും കടകമ്പോളങ്ങളും സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. കോണ്‍ഗ്രസിന്റെ ഭാരത് ബന്ദ് രാവിലെ ഒന്‍പത് മുതല്‍ മൂന്ന് വരെയാണ്.
അഖിലേന്ത്യാ ഹര്‍ത്താലിന് ഇടതു കക്ഷികളും ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രളയബാധിത പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും വാഹനങ്ങള്‍ ഓടാത്തതിനാല്‍ ജനജീവിതം സ്തംഭിച്ച നിലയിലാണ്. വിവിധ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. നിരത്തില്‍ സ്വകാര്യവാഹനങ്ങളും കുറവ് .
കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നില്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്.
ഹര്‍ത്താല്‍ ഒഴിവാക്കേണ്ടിയിരുന്നുഎന്ന നിലപാട് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ ആവര്‍ത്തിച്ചു. പ്രളയ ദുരിതാശ്വാസത്തിനിടെ ഹര്‍ത്താല്‍ ഉചിതമായില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. അതിനിടെ ഹര്‍ത്താലിനിടെ അങ്ങിങ്ങ് സംഘര്‍ഷം ഉണ്ടായി. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി.
കൊച്ചിയില്‍ പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാളവണ്ടിയില്‍ പ്രതീകാത്മക യാത്ര നടത്തി പ്രതിഷേധിച്ചു. ആലപ്പുഴയില്‍ വാഹനം കെട്ടി വലിച്ച് പ്രതിഷേധം..കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തിരുവനന്തപുരത്തും വാഹനം കെട്ടിവലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടെക്‌നോപാര്‍ക്ക് ഗേറ്റ് ഉപരോധിച്ചു. കൊല്ലം ചിന്നക്കടയില്‍ ഹര്‍ത്താന്‍ അനുകൂലികള്‍ വാഹനം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. മലപ്പുറം തലപ്പാറ പടിക്കലില്‍ പുലര്‍ച്ചെ കെ.എസ് ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ബംഗ്ലൂരിലേക്ക് സര്‍വീസ് നടക്കുന്ന ബസിനുള്‍പ്പെടെയാണ് കല്ലേറുണ്ടായത്
കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍, ആരോഗ്യ സര്‍വകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല എന്നിവ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. കേരള, എംജി സര്‍വകലാശാലകള്‍ 15 വരെയുള്ള പരീക്ഷകള്‍ നേരത്തേ മാറ്റിവച്ചിരുന്നു.
ഭാരത് ബന്ദിനിടെ വാഹനം കുടുങ്ങി; ബിഹാറില്‍ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചു.
അസുഖബാധിതയായ കുട്ടിയുമായി ജെഹ്നാബാദ് ആശുപത്രിയിലേക്കുപോയ വാഹനം പ്രതിഷേധത്തിനിടെ കുടുങ്ങിയതിനാല്‍ കൃത്യസമയത്ത് അവിടെ എത്തിക്കാനായിരുന്നില്ല. പ്രതിഷേധക്കാര്‍ തങ്ങളെ മുന്നോട്ടു നീങ്ങാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യമുണ്ടാകുമായിരുന്നില്ലെന്നും തങ്ങളുടെ മകള്‍ രക്ഷപെട്ടേനെയെന്നും കുടുംബം ആരോപിച്ചു.
ഡല്‍ഹിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഇടതുപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മധ്യപ്രദേശിലെ ഉജ്ജെയിനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പ് തല്ലിത്തകര്‍ത്തു. സംഘത്തിനെതിരെ പൊലീസ് ലാത്തി വീശി
അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. ബിഹാറില്‍ ഗ്യാസ് സിലിണ്ടറുകള്‍ തലയിലേന്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത.്
ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ നിന്ന് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും അകലം പാലിച്ചു. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ രാം ലീല മൈതാനത്തിന് സമീപം നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തില്ല. പെട്രോള്‍- ഡീസല്‍ നികുതി കുറച്ചു രാജസ്ഥാന്‍ സര്‍ക്കാര്‍. വാറ്റില്‍ നാലു ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ അറിയിച്ചു.
ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ബന്ദിനോടു സഹകരിക്കേണ്ടെന്നാണു തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. കര്‍ണാടകയില്‍ കോണ്‍ഗ്രസിനൊപ്പം ഭരണകക്ഷിയായ ജെഡിഎസും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.
ബംഗളൂരിലേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ ചില്ല് തകര്‍ന്നു. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Other News

 • കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷം: പരിക്കേറ്റ എം.എല്‍.എ അനന്ത് സിംഗ് ആശുപത്രിയില്‍
 • മമതയുടെ റാലിയില്‍ കൈകോര്‍ത്ത് പ്രതിപക്ഷ കക്ഷികള്‍; മോഡിയെ പുറത്താക്കുമെന്ന് പ്രഖ്യാപനം
 • ഇന്ത്യന്‍ അ​തി​ർ​ത്തി​യി​ൽ ചൈ​ന ഭൂ​ഗ​ർ​ഭ അ​റ​ക​ൾ ഒ​രു​ക്കു​ന്നു​​; ഉപഗ്രഹ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്​
 • നാനോ സാറ്റലൈറ്റുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ 45 രാജ്യങ്ങള്‍ക്ക് പരിശീലനം നല്‍കും: ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍
 • കര്‍ണാടകയില്‍ സര്‍ക്കാരിന് ഭീഷണിയില്ല; രാഷ്ട്രീയ പ്രതിസന്ധിക്ക് രണ്ട്ദിവസത്തിനുള്ളില്‍ പരിഹാരം: കെ.സി വേണുഗോപാല്‍
 • കര്‍ണാടകയില്‍ ഭരണം അട്ടിമറിക്കാന്‍ ബിജെപി നീക്കം: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചു
 • തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വിമാനത്താവളങ്ങള്‍ പെരുകുന്നു; വികസന കുതിപ്പില്‍ പുതിയ മുന്നേറ്റം
 • ഉത്തര്‍ പ്രദേശില്‍ 80 ലോക് സഭാ മണ്ഡലങ്ങളിലും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്
 • ബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വിഷം കുടിപ്പിച്ചു
 • 12 കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് സിംഗപ്പുരിൽ 13 വര്‍ഷം ജയില്‍ശിക്ഷ; പോലീസിലറിയിച്ചത് കാമുകി
 • ലോകത്തിലെ ഏറ്റവും നീളമുള്ള ദോശ നിര്‍മിച്ചെന്ന് അവകാശപ്പെട്ട് ചെന്നൈ റെസ്റ്റോറന്റ്
 • Write A Comment

   
  Reload Image
  Add code here