തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ മോഡി പരാജയപ്പെട്ടു; രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍ സിങ്

Sat,Sep 08,2018


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പി സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ് വീണ്ടും. 2014 തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ മോഡി പരാജയപ്പെട്ടു. സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മോഡി സമ്പൂര്‍ണ പരാജയമാണെന്നും മന്‍മോഹന്‍ പരിഹസിച്ചു. കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ രചിച്ച 'ഷെയ്ഡ്സ് ഓഫ് ട്രൂത്ത്'എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്.

വേണ്ടത്ര മുന്‍കരുതലില്ലാതെ ജി,എസ്.ടി നടപ്പിലാക്കിയത് രാജ്യത്തെ വ്യവസായ സംരംഭങ്ങളുടെ നട്ടെല്ല് തകര്‍ത്തു. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് ഈ അവസ്ഥയെന്നും മന്‍മോഹന്‍ വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക നില ബി.ജെ.പി സര്‍ക്കാരിന് എതിരായ ശക്തമായ കുറ്റാരോപണമായി മാറിയിരിക്കയാണ്. നമ്മുടെ രാജ്യത്തെ യുവജനങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ട രണ്ട് കോടി തൊഴിലിനായി കാത്തിരിക്കുകയാണ്. തൊഴില്‍ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ നാല് വര്‍ഷമായി കൂപ്പുകുത്തുകയാണ്. ഇതിനുള്ള ന്യയീകരണങ്ങളില്‍ ജനങ്ങള്‍ തൃപ്തരല്ല.

വ്യവസായ ഉത്പാദനവും കയറ്റുമതിയും പുരോഗമനമില്ലാതെ നില്‍ക്കുമ്പോള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ പോലുള്ള പദ്ധതികള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഇനിയും സ്വാധീനം ഉണ്ടാക്കാന്‍ കഴിയണം. വിദേശത്തുള്ള കോടിക്കണക്കിന് കള്ളപ്പണം തിരിച്ചെത്തിക്കാന്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

കാര്‍ഷിക പ്രതിസന്ധിയെ മറികടക്കുന്നതിലും കര്‍ഷകര്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതിലും സര്‍ക്കാര്‍ കടുത്ത ഉദാസീനത കാണിച്ചു. വിദേശ നയത്തിന്റെ കാര്യമെടുത്താല്‍ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം സര്‍ക്കാര്‍ വഷളാക്കി. ഏതൊരു ജനാധിപത്യ രാഷ്ട്രവും ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങളെല്ലാം മോഡി സര്‍ക്കാര്‍ അട്ടിമറിച്ചു. മികച്ച ഭരണത്തിന് അത്യന്താപേക്ഷിതമായ പ്രധാനപ്പെട്ട ദേശീയ സ്ഥാപനങ്ങളെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അക്കാദമിക്ക് സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നു. രാജ്യത്തെ പ്രധാന സര്‍വകലാശാലകളുടെ സാഹചര്യങ്ങള്‍ വളരെ മോശമാണ്.

മോഡി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ മേല്‍ അര്‍ത്ഥവത്തായ ദേശീയ സംവാദം ഉയര്‍ത്തുകയാണ് കപില്‍ സിബല്‍ ഇവിടെ ചെയ്തത്. രാജ്യത്തിന് ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു ബദല്‍ ഉയര്‍ത്താന്‍ ഈ സംവാദത്തിന് കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.

Other News

  • പാക്കിസ്ഥാനിലെ പട്ടാള ഹോസ്പിറ്റലില്‍ നിന്ന് പുല്‍വാമ ഭീകരാക്രമണത്തിനു നിര്‍ദേശം നല്‍കിയത് മസൂദ് അസര്‍
  • പുല്‍വാമ ഭീകരാക്രമണം; പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനമാക്കി
  • ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ലക്ഷ്യം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: രജനീകാന്ത്
  • കശ്മീരിലെ അഞ്ച് വിഘടന വാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു; രാജ്യമെമ്പാടും കശ്മീരികള്‍ക്കുനേരെ ആക്രമണം
  • പുല്‍വാമയില്‍ രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബസഹായ നിധിയിലേക്ക് ഒരു ദിവസം കൊണ്ട് എത്തിയത് ഏഴുകോടി രൂപ
  • പുല്‍വാമ ഭീകരാക്രമണം: ലണ്ടനിലെ പാക് ഹൈക്കമ്മീഷനുമുന്നില്‍ ഇന്ത്യന്‍ വംശജരുടെ വന്‍ പ്രതിഷേധം
  • രാജ്യത്തിന്​ ഭീഷണിയായ തീവ്രവാദത്തിനെതിരെ ഒറ്റകെട്ടായി പോരാടുമെന്ന്​ സർവകക്ഷിയോഗം
  • പുല്‍വാമ സംഭവത്തില്‍ പാക്കിസ്ഥാന് അനുകൂലമായി സിദ്ദു; ട്വിറ്ററിൽ ട്രെൻഡിങ്ങായി ബോയ്​കോട്ട്​ കപിൽ ശർമ ഷോ
  • പുൽവാമ: സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന്​ ​പ്രധാനമന്ത്രി നരേന്ദ്രമോഡി
  • പുല്‍വാമ ഭീകരാക്രമണം; ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അന്താരാഷ്ട്ര സമൂഹം, ജയ്‌ഷെ ഇ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക
  • പാക്കിസ്ഥാനെ പൂര്‍ണമായും ഒറ്റപ്പെടുത്താനുറച്ച് ഇന്ത്യ; കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പാകിസ്ഥാന്‍ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചു വരുത്തി ശാസിച്ചു
  • Write A Comment

     
    Reload Image
    Add code here