തിങ്കളാഴ്ചത്തെ ബന്ദില്‍ നിന്ന് പിന്മാറ്റമില്ല: എംഎം ഹസന്‍; ഇടതുമുന്നണി ഹര്‍ത്താല്‍ നടത്തും

Fri,Sep 07,2018


തിരുവനന്തപുരം : ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തിങ്കളാഴ്ച നടത്തുന്ന ബന്ദില്‍ മാറ്റമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍.
ഹര്‍ത്താല്‍ നടത്തുമെന്ന് ഇടതുമുന്നണിയും പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍. അതേസമയം പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് ഹസന്‍ പറഞ്ഞു.
താന്‍ ഹര്‍ത്താലിനെതിരെ സമരം ചെയ്തിട്ടില്ല. നിയന്ത്രിക്കണമെന്നാണു തന്റെ നിലപാടെന്നും ഹസന്‍ വ്യക്തമാക്കി. അഖിലേന്ത്യാതലത്തില്‍ രാവിലെ ഒന്‍പതു മുതല്‍ മൂന്നുവരെയാണ് ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം നല്‍കിയിരുന്നത്.
തിങ്കളാഴ്ച ഇടതുമുന്നണിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദേശീയതലത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്താന്‍ സിപിഎമ്മും സിപിഐയും തീരുമാനിച്ചു. മുഴുവന്‍ ഇടതുകക്ഷികളും സഹകരിക്കും.
വാഹനങ്ങള്‍ തടയില്ലെന്നും പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

Other News

  • പഞ്ചാബില്‍ പ്രാര്‍ഥനാ ഹാളിനുനേരെ ഗ്രനേഡ് ആക്രമണം: മൂന്നുപേര്‍ മരിച്ചു
  • റഫാലില്‍ തുറന്ന സംവാദത്തിന് മോഡി യെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
  • സി.ബി.ഐ ക്കു 'പ്രവേശനം' നിഷേധിച്ച് ആന്ധ്രയും , ബാംഗാളും; റെയ്ഡ് നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം
  • തമിഴ്നാട്ടില്‍ നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ്; 20 മരണം, 82000 പേരെ ഒഴിപ്പിച്ചു; ആറു ജില്ലകളില്‍ 471 ദുരിതാശ്വാസ ക്യാമ്പുകള്‍
  • റഫേല്‍ അഴിമതി; ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; 59000 കോടി രൂപയുടെ ഇടപാടില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല
  • റഫേല്‍ ഇടപാട്: വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ഹാജരാകണമെന്ന് സുപ്രീംകോടതി
  • മുംബൈയിലെ ഫ്‌ലാറ്റില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു
  • ദേശസ്‌നേഹം വളര്‍ത്താന്‍ റെയില്‍വെയും: രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂറ് അടി പൊക്കത്തില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കും
  • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
  • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
  • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
  • Write A Comment

     
    Reload Image
    Add code here