കാലാവധിക്കു മുമ്പേ തെലുങ്കാന നിയമസഭ പിരിച്ചുവിട്ടു

Thu,Sep 06,2018


ഹൈദരാബാദ്: തെലുങ്കാന നിയമസഭ കാലാവധിക്കുമുമ്പ് പിരിച്ചുവിടാന്‍ മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സ്വീകരിച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു.
സംസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ സംബന്ധിച്ച് ഗവര്‍ണ്ണര്‍ കേന്ദ്ര ഗവണ്മെന്റിനും തെരഞ്ഞെടുപ്പു കമ്മീഷനും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ നവംബറില്‍ മറ്റ് നാല് സംസ്ഥാനങ്ങളൊടൊപ്പം തെരഞ്ഞെടുപ്പു നടക്കും എന്നാണ് പ്രതീക്ഷ. ഒരുവേള രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള സാദ്ധ്യതയും ചിലര്‍ കാണുന്നുണ്ട്.
തെലുങ്കാനാ രാഷ്ട്ര സമിതി (ടിആര്‍എസ്) ഒരു മതേതരത്വ പാര്‍ട്ടിയാണെന്നും ബിജെപിയുമായി കൂട്ടുകൂടുകയില്ലെന്നും ചന്ദ്രശേഖര രാവു പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ശത്രുവെന്നും അദ്ദേഹം പറഞ്ഞു. 105 സീറ്റുകളിലിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. എല്ലാ സിറ്റിങ് എംഎല്‍എ മാര്‍ക്കും സീറ്റുണ്ടാകും. ടിആര്‍എസ് അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനം ഏറെ പുരോഗിതി നേടിയിട്ടുണ്ടെന്നും വന്‍ ഭൂരിപക്ഷത്തേടെ അധികാരത്തില്‍ തിരിച്ചുവരുമെന്നും റാവു അവകാശപ്പെട്ടു. ടിആര്‍എസ് നടത്തിയ സമരങ്ങളെത്തുടര്‍ന്നാണ് ആന്ധ്രാ പ്രദേശ് വിഭജിച്ച് തെലുങ്കാനാ സംസ്ഥാനം രൂപീകരിച്ചത്.

Other News

 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • സ്വച്ഛത ഹി സേവ (ശുചിത്വമാണ് സേവനം) പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൂലെടുത്ത് തൂവി ഉദ്ഘാടനം ചെയ്തു
 • അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ എട്ടു വര്‍ഷത്തിനു ശേഷം ഇടിവ്
 • ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ബസ് മറിഞ്ഞ് 13 യാത്രക്കാര്‍ മരിച്ചു
 • Write A Comment

   
  Reload Image
  Add code here