പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് സുപ്രീംകോടതി

Thu,Sep 06,2018


ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് സുപ്രീംകോടതി.
സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് കോടതി വിധിച്ചു. സ്വവര്‍ഗലൈംഗികത നിയമവിധേയമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി.
ഇനി പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികബന്ധം കുറ്റകരമല്ല. ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുതെന്നും വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും കോടതി നിരീക്ഷിച്ചു. എല്‍ജിബിടി സമൂഹത്തിന് മറ്റെല്ലാവര്‍ക്കുമുള്ള അവകാശങ്ങളുണ്ട്. പരമ്പരാഗത കാഴ്ചപ്പാടുകള്‍ അവസാനിപ്പിക്കാനുള്ള സമയമായെന്നും ചീഫ് ജസ്റ്റിസ് വിധിന്യായത്തില്‍ പറഞ്ഞു. നാല് വിധി പ്രസ്താവമുണ്ടെങ്കിലും അഞ്ചംഗ ഭരണഘടനാബഞ്ചിന് വിധിയില്‍ ഏകാഭിപ്രായമായിരുന്നു.
ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിഖ്യാതമായ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം കന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു ഭരണഘടന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. അതേസമയം, മൃഗങ്ങളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി തന്നെ നിലകൊള്ളും.
ജസ്റ്റിസ് ദിപക് മിശ്ര പറഞ്ഞത്
'ഓരോ വ്യക്തികള്‍ക്കും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുണ്ട്. അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും കഴിയുകയില്ല. വ്യക്തികള്‍ക്ക് അവരുടെ സ്വന്തം നിലപാടുകള്‍ ആവിഷ്‌കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് മരണത്തിന് തുല്യമെന്ന് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര. സമൂഹത്തിലെ വൈവിധ്യങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതാണ്. ഭരണഘടനാപരമായ സദാചാരം ജനങ്ങളുടെ പൊതുവികാരവുമായി ഒത്തു പോകണമെന്നില്ല.
മുന്‍ധാരണകളും നാണക്കേടും ഇപ്പോഴും സമൂഹത്തിലെ ചില വിഭാഗങ്ങള്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. എന്നാല്‍, പുരോഗമനപരവും പച്ചയായ യാഥാര്‍ത്ഥ്യങ്ങളും മനസിലാക്കേണ്ടതുണ്ട്. സമൂഹത്തിലെ വൈവിധ്യവും നിലനിര്‍ത്തപ്പെടണം. ഭരണഘടനാപരമായ സദാചാരവും പൊതുവികാരവും തമ്മില്‍ ഐക്യപ്പെടണമെന്നില്ല.

Other News

 • രാജസ്ഥാന്‍ ജയിലില്‍ പാക്കിസ്ഥാന്‍ തടവുകാരനെ അടിച്ചു കൊന്നു
 • തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും , ഡി.എം.കെ യും സീറ്റ് ധാരണയിലെത്തി; കോണ്‍ഗ്രസ് ഒമ്പത് സീറ്റില്‍ മത്സരിക്കും
 • അയോദ്ധ്യ കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച വാദം കേള്‍ക്കും
 • പുല്‍വാമ സംഭവത്തില്‍ ഇന്ത്യ തുടങ്ങിയ സൈനിക നടപടി നിറുത്തിവെച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്
 • പുല്‍വാമ ഭീകരാക്രമണം; മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ ഫ്രാന്‍സ് അവതരിപ്പിക്കും
 • ബംഗളൂരുവില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് കൊല്ലപ്പെട്ടു; അപകടം പരിശീലനത്തിനിടയില്‍
 • ഇന്ത്യയിലെ നയതന്ത്ര പ്രതിനിധിയെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചു; ഹൈക്കമ്മീഷണര്‍ സുഹൈല്‍ മുഹമ്മദ് ഇന്ത്യവിട്ടു
 • പുല്‍വാമ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും ജോലിയും നല്‍കാന്‍ തയാറെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍
 • കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാലു സൈനികര്‍ക്ക് കൂടി വീരമൃത്യു; ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു
 • പുല്‍വാമ ആക്രണം: കൊലയാളികള്‍ക്ക് തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന; രണ്ട് ഭീകരരെ വധിച്ചു
 • പാക്കിസ്ഥാനിലെ പട്ടാള ഹോസ്പിറ്റലില്‍ നിന്ന് പുല്‍വാമ ഭീകരാക്രമണത്തിനു നിര്‍ദേശം നല്‍കിയത് മസൂദ് അസര്‍
 • Write A Comment

   
  Reload Image
  Add code here