മോഡിയുടെ വിമര്‍ശകനായ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് അറസ്റ്റില്‍

Wed,Sep 05,2018


അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും സംഘപരിവാറിന്‍േയും നിത്യ വിമര്‍ശകനായ ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് അറസ്റ്റില്‍.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസിന്റെ പേരിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
1998 ല്‍ ഗുജറാത്തിലെ ബനാസ്‌കന്ദയില്‍ സഞ്ജീവ് ഭട്ട് ഡിസിപി ആയിരുന്നപ്പോള്‍ അഭിഭാഷകനെതിരെ വ്യാജകേസുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഈ പരാതിയില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് സഞ്ജീവ് ഭട്ട് ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡി സര്‍ക്കാരിനെതിരെ ഭട്ട് പരസ്യമായി രംഗത്തെത്തിയിരുന്നു.
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്കെതിരെ രംഗത്തു വന്ന ഇദ്ദേഹത്തെ 2011 ല്‍ സസ്പെന്‍ഡ് ചെയ്യുകയും 2015 ല്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടുകയുമായിരുന്നു.

Other News

 • കര്‍ണ്ണാടകയിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എ.ഐ.സി.സി പിരിച്ചുവിട്ടു
 • രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപി ഓംബിര്‍ള ലോക് സഭാ സ്പീക്കര്‍
 • അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ്
 • ലോക സമ്പദ്ഘടനയില്‍ ഇന്ത്യന്‍ സാന്നിധ്യം വളരുന്നു
 • ജെപി നദ്ദ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അമിത് ഷാ പ്രസിഡന്റ് ആയി തുടരും
 • അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാകും: പ്രധാനമന്ത്രി
 • രാജസ്ഥാനില്‍ ബിജെപിയുടെ പാഠങ്ങള്‍ തിരുത്തി കോണ്‍ഗ്രസ്
 • മുസ്ലിം സമുദായത്തെ സ്വാധീനിക്കാന്‍ മോഡി; സംഘപരിവാറിന് എതിര്‍പ്പ്
 • കശ്മീരിലെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു
 • ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി
 • അംഗ ബലം കുറഞ്ഞതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയുന്നില്ലെന്ന് പ്രധാനമന്ത്രി
 • Write A Comment

   
  Reload Image
  Add code here