മേലില്‍ ദളിത് എന്ന് എഴുതരുത്; മാധ്യമങ്ങളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍

Tue,Sep 04,2018


ന്യൂഡല്‍ഹി : ദളിത് എന്ന പദത്തിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.
പട്ടികജാതി വിഭാഗത്തില്‍ പെട്ടവരെ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഇനി ദളിത് എന്ന പദം ഉപയോഗിക്കരുതെന്നാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശം. വാര്‍ത്തകളില്‍ ദളിത് എന്ന പദം ഉപയോഗിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മുംബൈ ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശം.
ദലിത് എന്നതിന് പകരം പട്ടികജാതി എന്നു തന്നെ ഉപയോഗിക്കണമെന്ന് നേരത്തെ കേന്ദ്ര സാമൂഹികനീതി വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതും പുതിയ നിര്‍ദേശം ഉള്‍പ്പെടുത്തി സ്വകാര്യ ചാനലുകള്‍ക്കയച്ച കത്തില്‍ വാര്‍ത്താ വിതരണം മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദളിത് എന്ന വാക്ക് ഭരണഘടനയില്ല. ഇതിന് പകരമായി ഭരണഘടനാ പദമായ ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്ന പദമോ അതിന് വിവിധ ഭാഷകളിലുള്ള പരിഭാഷകളോ ഉപയോഗപ്പെടുത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം പുതിയ നിര്‍ദേശത്തിന്റെ പേരില്‍ വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്.
ദളിത് എന്ന പദം ഉപയോഗിക്കാതിരിക്കുന്നത് കൊണ്ട് മാത്രം ഇവര്‍ നേരിടേണ്ടി വരുന്ന അവഗണനകള്‍ അവസാനിക്കില്ലെന്നും പകരം ഇവര്‍ നേരിടുന്ന ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇത് സാരമായി ബാധിക്കുമെന്നാണ് സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ചൂണ്ടിക്കാണിക്കുന്നത്.
ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനും പുതിയ നിര്‍ദേശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കാലങ്ങളായി ഉപയോഗിച്ചു വരുന്നതാണ് ദളിത് എന്ന വാക്കിന് ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു വിലക്കെന്ന് മനസിലാകുന്നില്ലെന്നായിരുന്നു ഇവരുടെ പ്രതികരണം.

Other News

 • പത്തു വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 27.1 കോടി പേര്‍
 • ന്യൂയോര്‍ക്കില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം ഇന്ത്യ റദ്ദാക്കി; ഇമ്രാന്‍ ഖാന്റെ തനിനിറം വെളിപ്പെട്ടുവെന്നും കുറ്റപ്പെടുത്തല്‍
 • കശ്മീരില്‍ മൂന്നു പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • Write A Comment

   
  Reload Image
  Add code here