കോടികള്‍ വിലമതിക്കുന്ന നൈസാമിന്റെ സ്വര്‍ണം കൊണ്ടുള്ള ടിഫിന്‍ ബോക്‌സും, ചായക്കോപ്പും മോഷ്ടാക്കള്‍ അപഹരിച്ചു

Mon,Sep 03,2018


ഹൈദരാബാദ്: നഗരത്തിലെ പുരണി ഹവേലിയിലുള്ള നൈസാംസ് മ്യൂസിയത്തില്‍ നിന്ന് സ്വര്‍ണം കൊണ്ടുള്ള ടിഫിന്‍ ബോക്‌സും, ചായക്കോപ്പും മോഷ്ടാക്കള്‍ അപഹരിച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 50 കോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കളാണിത്. ഹൈദരാബാദിലെ അവസാന നൈസാമായിരുന്ന മിര്‍ ഉസ്മാന്‍ അലി ഖാന്‍, അസഫ് ജാ ഏഴാമന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളാണിത്.
വജ്രങ്ങള്‍ പതിപ്പിച്ചിട്ടുള്ള ടിഫിന്‍ ബോക്‌സിന് രണ്ടു കിലോയോളം തൂക്കം വരും. മരം കൊണ്ടുള്ള ജനാല തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ കയറില്‍ തൂങ്ങി 20 അടി താഴ്ചയിലുള്ള തറയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പുരാവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന അലമാര തകര്‍ത്ത് ടിഫിന്‍ ബോക്‌സും ചായക്കോപ്പും കൈവശപ്പെചുത്തുകയായിരുന്നു. മ്യൂസിയത്തെപ്പറ്റി വ്യക്തമായ ധാരണയുള്ളവരാണ് മോഷണം നടത്തിയതെന്ന് പോലീസ് കരുതുന്നു.
വെന്റിലേറ്ററിനു സമീപമുള്ള സിസിടിവി കാമറകള്‍ തിരിച്ചുവച്ച് മുഖം പതിയുന്നത് ഒഴിവാക്കിയിരുന്നു. വെന്റിലേറ്റര്‍ വഴി ഒരാള്‍ കയറിലൂടെ ഇറങ്ങി വരുന്നത് സിസിടിവി കാമറകളില്‍ കാണാമെങ്കിലും മുഖം വ്യക്തമല്ല. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. പോലീസ് 10 ടീമുകള്‍ രൂപീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താന്‍ ഊര്‍ജിത തെരച്ചില്‍ ആരംഭിച്ചു.

Other News

 • പഞ്ചാബില്‍ പ്രാര്‍ഥനാ ഹാളിനുനേരെ ഗ്രനേഡ് ആക്രമണം: മൂന്നുപേര്‍ മരിച്ചു
 • റഫാലില്‍ തുറന്ന സംവാദത്തിന് മോഡി യെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
 • സി.ബി.ഐ ക്കു 'പ്രവേശനം' നിഷേധിച്ച് ആന്ധ്രയും , ബാംഗാളും; റെയ്ഡ് നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം
 • തമിഴ്നാട്ടില്‍ നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ്; 20 മരണം, 82000 പേരെ ഒഴിപ്പിച്ചു; ആറു ജില്ലകളില്‍ 471 ദുരിതാശ്വാസ ക്യാമ്പുകള്‍
 • റഫേല്‍ അഴിമതി; ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; 59000 കോടി രൂപയുടെ ഇടപാടില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല
 • റഫേല്‍ ഇടപാട്: വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ഹാജരാകണമെന്ന് സുപ്രീംകോടതി
 • മുംബൈയിലെ ഫ്‌ലാറ്റില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു
 • ദേശസ്‌നേഹം വളര്‍ത്താന്‍ റെയില്‍വെയും: രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂറ് അടി പൊക്കത്തില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കും
 • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
 • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
 • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
 • Write A Comment

   
  Reload Image
  Add code here