കര്‍ണാടക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

Mon,Sep 03,2018


ബംഗളൂരു: കര്‍ണാടകയില്‍ ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം.
102 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു നടത്തിയത്.. ഫലം പുറത്ത് വന്ന 2267 സിറ്റുകളില്‍ 846 എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. ബി.ജെ.പി 788 സീറ്റ് നേടിയപ്പോള്‍ ജനതാദള്‍ എസ് 307 സീറ്റ് നേടിയിട്ടുണ്ട്. 2664 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 277 സീറ്റുകള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ സ്വന്തമാക്കി.
പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് കൂടുതല്‍ മുന്നേറ്റം നടത്തുന്നത്. അതേസമയം, കോര്‍പറേഷനുകളില്‍ ബി.ജെ.പി ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. ഷിമോഗ, മൈസൂരു, തുംകൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുകയാണ്.
വെള്ളിയാഴ്ചയാണ് 21 ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. നിലവിലെ സാഹചര്യത്തില്‍ പല തദ്ദേശസ്ഥാപനങ്ങളിലും ഒറ്റകക്ഷിക്ക് ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ ജെ.ഡി.എസ് നിര്‍ണായകമാകും.

Other News

 • കര്‍ണ്ണാടകയിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എ.ഐ.സി.സി പിരിച്ചുവിട്ടു
 • രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപി ഓംബിര്‍ള ലോക് സഭാ സ്പീക്കര്‍
 • അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ്
 • ലോക സമ്പദ്ഘടനയില്‍ ഇന്ത്യന്‍ സാന്നിധ്യം വളരുന്നു
 • ജെപി നദ്ദ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അമിത് ഷാ പ്രസിഡന്റ് ആയി തുടരും
 • അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാകും: പ്രധാനമന്ത്രി
 • രാജസ്ഥാനില്‍ ബിജെപിയുടെ പാഠങ്ങള്‍ തിരുത്തി കോണ്‍ഗ്രസ്
 • മുസ്ലിം സമുദായത്തെ സ്വാധീനിക്കാന്‍ മോഡി; സംഘപരിവാറിന് എതിര്‍പ്പ്
 • കശ്മീരിലെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു
 • ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി
 • അംഗ ബലം കുറഞ്ഞതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയുന്നില്ലെന്ന് പ്രധാനമന്ത്രി
 • Write A Comment

   
  Reload Image
  Add code here