ത്രിപുരയില്‍ പാര്‍ട്ടിയില്‍ വിഭാഗീയത ആരോപിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നു

Sun,Sep 02,2018


അഗര്‍ത്തല: ത്രിപുരയില്‍ മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്‍ ചേര്‍ന്നു.
പാര്‍ട്ടിയില്‍ വിഭാഗീയതയും അഴിമതിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവെന്ന് ആരോപിച്ചാണ് ദത്ത രാജി വച്ചത്. പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് 68കാരനായ ബിശ്വജിത്ത് ദത്ത്.
1964 മുതല്‍ സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദത്ത് ഏപ്രില്‍ 18ന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു.
വെള്ളിയാഴ്ച ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ ബി.ജെ.പി മണ്ഡലം ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്‍ ചേര്‍ന്നത്. ത്രിപുരയുടെ ചുമതലയുള്ള ബി.ജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. സി.പി.എമ്മിലെ ഏറ്റവും മാന്യതയുള്ള നേതാക്കളില്‍ ഒരാളാണ് ദത്തയെന്ന് സുനില്‍ ദിയോധര്‍ പറഞ്ഞു.
ത്രിപുരയില്‍ ഈ വര്‍ഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇടതുമുന്നണി ഏകകണ്ഠമായി ബിശ്വജിത് ദത്തയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ദത്തയെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റി എസ്.എഫ്.ഐ നേതാവ് നിര്‍മല്‍ ബിശ്വാസിനെ മത്സരിപ്പിച്ചു. 2700 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിശ്വാസ് ജയിച്ചു. ഇതേ തുടര്‍ന്നായിരുന്നു ബിശ്വജിത്ത് ദത്ത പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.
രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് മറ്റൊരാളെ മത്സരിപ്പിച്ചതെന്ന് സി.പി.എം നേതാവ് പബിത്രകാര്‍ പറഞ്ഞു. എന്നാല്‍ വച്ച് നീട്ടിയശേഷം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തന്നെ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷമായിരുന്നു മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയതെന്നുമായിരുന്നു ദത്ത് പറഞ്ഞത്.

Other News

 • പഞ്ചാബില്‍ പ്രാര്‍ഥനാ ഹാളിനുനേരെ ഗ്രനേഡ് ആക്രമണം: മൂന്നുപേര്‍ മരിച്ചു
 • റഫാലില്‍ തുറന്ന സംവാദത്തിന് മോഡി യെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
 • സി.ബി.ഐ ക്കു 'പ്രവേശനം' നിഷേധിച്ച് ആന്ധ്രയും , ബാംഗാളും; റെയ്ഡ് നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം
 • തമിഴ്നാട്ടില്‍ നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ്; 20 മരണം, 82000 പേരെ ഒഴിപ്പിച്ചു; ആറു ജില്ലകളില്‍ 471 ദുരിതാശ്വാസ ക്യാമ്പുകള്‍
 • റഫേല്‍ അഴിമതി; ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; 59000 കോടി രൂപയുടെ ഇടപാടില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല
 • റഫേല്‍ ഇടപാട്: വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ഹാജരാകണമെന്ന് സുപ്രീംകോടതി
 • മുംബൈയിലെ ഫ്‌ലാറ്റില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു
 • ദേശസ്‌നേഹം വളര്‍ത്താന്‍ റെയില്‍വെയും: രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂറ് അടി പൊക്കത്തില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കും
 • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
 • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
 • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
 • Write A Comment

   
  Reload Image
  Add code here