സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുവാന്‍ ക്ഷണിച്ചിരുന്നുവെന്ന് ശശി തരൂര്‍

Sat,Sep 01,2018


ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ ചിത്രത്തില്‍ അഭിനയിക്കുവാന്‍ തനിക്ക് ഒരിക്കല്‍ ക്ഷണം ലഭിച്ചിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ വെളിപ്പെടുത്തി. സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ എന്നിവര്‍ അഭിനയിച്ച 'അന്താസ് അപ്നാ അപ്നാ' എന്ന ചിത്രത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ റോളിലേക്കാണ് തന്നെ ക്ഷണിച്ചിരുന്നതെന്ന് തരൂര്‍ പറഞ്ഞു. ഒരു വിദേശകാര്യ മന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഒരിക്കലും റോള്‍ സ്വീകരിക്കരുതെന്നാണ് തന്റെ നല്ലൊരു സുഹൃത്ത് ഉപദേശം നല്‍കിയത്. അതായിരുന്നു ശരിയെന്ന് പിന്നീട് മനസിലായി.
ഐക്യരാഷ്ട്ര സഭയില്‍ സേവനം ചെയ്തു കൊണ്ടിരുന്ന അവസരത്തിലാണ് ഇത്തരമൊരു ക്ഷണം ലഭിച്ചത്. ഇതേപ്പറ്റിയുള്ള നല്ല ഓര്‍മകള്‍ ഇപ്പോഴും മനസിലുണ്ടെന്നും തരൂര്‍ പറഞ്ഞു. വിദേശകാര്യ മന്ത്രിയുടെ വേഷത്തില്‍ ഒരു ഗുജറാത്തി നടനാണ് അഭിനയിച്ചത്. അദ്ദേഹം ഏതാനും വര്‍ഷം മുമ്പ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. പലരും താനാണ് അഭനയിച്ചതെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഈ ചിത്രം എടുക്കുന്ന സമയത്ത് പ്രായം തന്നെയും കീഴടക്കി തുടങ്ങിയിരുന്നുവെന്നും, ഇന്ത്യയില്‍ തിരിച്ചെത്തി രാഷ്ട്രീയത്തില്‍ സജീവമായതിനു ശേഷം പല സിനിമകളിലിം അഭിനിയിക്കുവാന്‍ ഓഫര്‍ വന്നുവെന്നും തരൂര്‍ പറഞ്ഞു. ചെറുപ്പത്തില്‍ കൂടുതല്‍ സുമുഖനായിരുന്ന അവസരത്തില്‍ സിനിമയിലേക്ക് ക്ഷണമൊന്നും ലഭിക്കാത്തതിന്റെ പൊരുള്‍ തനിക്ക് മനസിലാകുന്നില്ലെന്നും സാമൂഹ്യ മാധ്യമമായ മിററിലെ ജാനിസ് സെക്വേരയുമായി സംസാരിക്കവേ തരൂര്‍ നിരീക്ഷിച്ചു.

Other News

 • നോട്ടു നിരോധനം മൂലം തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്
 • മോഡി രണ്ടാമൂഴത്തിലെ അജണ്ട തയ്യാറാക്കുന്നു
 • മോസ്‌ക്കുകളില്‍ സ്ത്രീകളെ കയറ്റാത്തത് ഇന്ത്യയില്‍ മാത്രം
 • പൗരത്വബില്ലിനെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നടപടി ഭീഷണി
 • മഹാരാഷ്ട്രയില്‍ ഭരണവിരുദ്ധവികാരം ആഞ്ഞുവീശുന്നു
 • ആവേശമായി രാജ് താക്കറെയുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ റാലികള്‍
 • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കര്‍ണാടകത്തില്‍ നിന്നുള്ള ആറ് ജനതാദള്‍ - എസ് നേതാക്കള്‍ കൊല്ലപ്പെട്ടു
 • ശ്രീലങ്കയില്‍ നടുക്കം വിതച്ച തൗഹീദ് ജമാ അത് ഭീകര സംഘടനയ്ക്ക് തമിഴ്‌നാട്ടിലും സാന്നിധ്യം
 • ബ്രിട്ടീഷ് പൗരത്വ വിവാദത്തില്‍ കഴമ്പില്ല; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു
 • വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങൾ തെറ്റായി നൽകി; സ്മൃതി ഇറാനിക്കെതിരെ കേസ്
 • ബാബറി മസ്ജിദ് തകർക്കപ്പെട്ടതിൽ അഭിമാനിക്കുന്നുവെന്ന് സാധ്വി പ്രജ്ഞ സിംഗ് ഠാക്കൂർ
 • Write A Comment

   
  Reload Image
  Add code here