പശുവിന്റെ കുത്തേറ്റ് ഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി യുടെ ലോക്‌സഭാംഗം ഐ.സി.യു വില്‍

Sat,Sep 01,2018


ഗാന്ധിനഗര്‍: പശുവിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായ ലീലാധര്‍ വഗേലയെ അപ്പോളോ ആശുപത്രിയുടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. വീടിനു പുറത്ത് നടക്കുമ്പോഴാണ് 84 കാരനായ വഗേലയ്ക്ക് പശുവിന്റെ കുത്തേറ്റത്. നിലത്തു വീണു പോയ വഗേലയ്ക്ക് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് അദ്ദേഹത്തെ ഗാന്ധിനഗര്‍ സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചു.
എക്‌സ് റേ പരിശോധനയില്‍ വാരിയെല്ലിന് നിരവധി ക്ഷതമേറ്റുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വഗേലയെ അപ്പോളോ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും പ്രായവും മറ്റു കണക്കിലെടുത്താണ് ഐ.സി.യു വില്‍ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും, അപകട സ്ഥിതിയൊന്നുമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അച്ഛന് ഏതാനും ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നേക്കുമെന്നും, പ്രായം കണക്കിലെടുത്ത് പ്ലാസ്റ്ററോ, ബാന്‍ഡേജോ ശരീരത്തില്‍ ഇട്ടിട്ടില്ലെന്നും വഗേലയുടെ മകന്‍ ഹര്‍ഷദ് പറഞ്ഞു.

Other News

 • ലൗജിഹാദ് ആരോപിച്ച് പ്രണയജോടികളെ വിഎച്ച്പിക്കാര്‍ തടഞ്ഞുവെച്ചു; രക്ഷിക്കാനെത്തിയ പോലീസ് മര്‍ദിച്ചു
 • ആധാര്‍ പ്രധാനം തന്നെ പക്ഷെ ബാങ്ക് അക്കൗണ്ടുകളുമായും മൊബൈല്‍ ഫോണുകളുമായും ബന്ധിപ്പിക്കേണ്ട : സുപ്രീംകോടതി
 • ടിസിഎസില്‍ തൊഴില്‍ വംശീയ വിവേചനം; മൂന്ന് യുഎസ് പൗരന്മാര്‍ കോടതിയെ സമീപിച്ചു
 • ക്രിമിനലുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാനാകില്ലെന്ന് സുപ്രീംകോടതി; വേണ്ടത് നിയമ നിര്‍മാണം
 • നരേന്ദ്രമോഡിയെ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷ
 • പായ് വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി
 • ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമവും തുടരുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി
 • ബുര്‍ക്കിനാ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പടെ മൂന്ന് സ്വർണഖനി തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി
 • വിവാദങ്ങളുടെ പേരില്‍ റാഫേല്‍ ഇടപാട് റദ്ദാക്കില്ല: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി
 • തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എയെയും മുന്‍ എംഎല്‍എയെയും മാവോയിസ്റ്റുകള്‍ വെടിവച്ചുകൊന്നു
 • പത്തു വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 27.1 കോടി പേര്‍
 • Write A Comment

   
  Reload Image
  Add code here