ഡോളറിന് ഡിമാന്‍ഡ് കൂടി; രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി

Thu,Aug 30,2018


കൊച്ചി: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 70.73 ലേക്ക് വ്യാഴാഴ്ച കൂപ്പുകുത്തി. ഡോളറിനെതിരേ വ്യാഴാഴ്ച മാത്രം 14 പൈസയുടെ നഷ്ടമാണ് ഉണ്ടായത്. പൊതുമേഖലാ ബാങ്കുകളും എണ്ണക്കമ്പനികളും വന്‍തോതില്‍ ഡോളര്‍ വാരിക്കൂട്ടുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. ഒരവസരത്തില്‍ 70.90 എന്ന നിലിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു.
ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് ഡോളറിന്റെ ഡിമാന്‍ഡ് കൂടാനും, രൂപയുടെ മൂല്യം ഇടിയാനും കാരണമാകുന്നത്. ക്രൂഡ് ഓയില്‍ ഇടപാടുകള്‍ ഡോളറിലായതിലാണ് എണ്ണക്കമ്പനികളും മറ്റും രൂപയെ കൈയൊഴിയുന്നത്.
അമേരിക്ക വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വരവ് രാജ്യാന്തര വിപണിയില്‍ കുറയുമെന്ന ആശങ്കയില്‍ ക്രൂഡ് ഓയില്‍ വില അനുദിനം ഉയരുകയാണ്. ബുധനാഴ്ച ബാരലിന് 69.86 ഡോളറായിരുന്നത് വ്യാഴാഴ്ച 70.08 ഡോളറായി. ബ്രെന്റ് ക്രൂഡ് വില 77.45 ഡോളറായും ഉയര്‍ന്നു. ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ചയുണ്ടായതും രൂപയ്ക്ക് തിരിച്ചടിയായി. വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച മാത്രം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 1500 കോടിയോളം രൂപയുടെ നിക്ഷേപം പിന്‍വലിക്കുകയുണ്ടായി.

Other News

 • കര്‍ണ്ണാടകയിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എ.ഐ.സി.സി പിരിച്ചുവിട്ടു
 • രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപി ഓംബിര്‍ള ലോക് സഭാ സ്പീക്കര്‍
 • അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ്
 • ലോക സമ്പദ്ഘടനയില്‍ ഇന്ത്യന്‍ സാന്നിധ്യം വളരുന്നു
 • ജെപി നദ്ദ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അമിത് ഷാ പ്രസിഡന്റ് ആയി തുടരും
 • അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാകും: പ്രധാനമന്ത്രി
 • രാജസ്ഥാനില്‍ ബിജെപിയുടെ പാഠങ്ങള്‍ തിരുത്തി കോണ്‍ഗ്രസ്
 • മുസ്ലിം സമുദായത്തെ സ്വാധീനിക്കാന്‍ മോഡി; സംഘപരിവാറിന് എതിര്‍പ്പ്
 • കശ്മീരിലെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു
 • ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി
 • അംഗ ബലം കുറഞ്ഞതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയുന്നില്ലെന്ന് പ്രധാനമന്ത്രി
 • Write A Comment

   
  Reload Image
  Add code here