തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്താന്‍ ലോ കമ്മീഷന്‍

Thu,Aug 30,2018


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളും നടത്തുക എന്ന ബിജെപി ഗവണ്മെന്റിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് ലോ കമ്മീഷന്‍.
തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നത് പൊതുപണം ലാഭിക്കാന്‍ ഉതകുമെന്നതിനു പുറമെ ഭരണസംവിധാനത്തിന്റെയും സുരക്ഷാ സേനകളുടെയും ഭാരം കുറയ്ക്കുകയും ഗവണ്മെന്റ് നയങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ലോ കമ്മീഷന്‍ ഗവണ്മെന്റിനു സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന് ആവശ്യമായ ഭരണഘടനാ ഭേദഗതിയും തെരഞ്ഞെടുപ്പ് നിയമ പരിഷ്‌കരണവും നടത്തണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം.
രാജ്യം സദാ സമയവും തെരഞ്ഞെടുപ്പ് 'മോഡി'ല്‍ ആയിരിക്കുന്ന അവസ്ഥ അതോടെ അവസാനിക്കുകയും വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാന്‍ സാവകാശം ലഭിക്കുകയും ചെയ്യും. നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാതെ തെരഞ്ഞെടുപ്പുകള്‍ സംയുക്തമായി നടത്താന്‍ കഴിയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Other News

 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • Write A Comment

   
  Reload Image
  Add code here