ഇന്ത്യന്‍ സാമ്പത്തിക ശാസത്രജ്ഞന്‍ സത്യ.എസ്. ത്രിപാഠി ഐക്യ​രാ​ഷ്​​ട്ര സ​ഭ അസിസ്റ്റന്റ് സെക്രട്ടറി

Wed,Aug 29,2018


ന്യൂ​യോ​ർ​ക്​: മു​തി​ർ​ന്ന ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക ശാ​സ്​​ത്ര​ജ്ഞ​നും ന​യ​ത​ന്ത്ര വി​ദ​ഗ്​​ധ​നു​മാ​യ സ​ത്യ എ​സ്.​ ​​ത്രി​പാ​ഠി​യെ ഐക്യ​രാ​ഷ്​​ട്ര സ​ഭ അ​സി​സ്​​റ്റ​ൻ​റ്​ സെ​​ക്ര​ട്ട​റി ജ​ന​റ​ലാ​യി നി​യ​മി​ച്ചു.ഐ​ക്യരാഷ്ട്ര സ​ഭ പ​രി​സ്​​ഥി​തി പ​ദ്ധ​തി​യു​ടെ (യു.​എ​ൻ.​ഇ.​പി) ന്യൂ​യോ​ർ​ക്​ ഒാ​ഫി​സ്​ മേ​ധാ​വി​യും ഇ​ദ്ദേ​ഹ​മാ​യി​രി​ക്കും. യു.​എ​ൻ ​സെ​ക്ര​ട്ട​റി ജ​ന​റ​ൽ അന്റോണിയോ ഗുട്ടറസ്‌ ​ ആ​ണ്​ നി​യ​മ​ന കാ​ര്യം അ​റി​യി​ച്ച​ത്.

ട്രി​നി​ഡാ​ഡ്​-​ടു​ബേ​ഗോ സ്വ​ദേ​ശി എ​ലി​യ​ട്ട്​ ഹാരിസിന്റെ പി​ൻ​ഗാ​മി​യാ​യാ​ണ്​ ത്രി​പാ​ഠി ചുമതലയേല്‍ക്കുന്നത്. 2017 മു​ത​ൽ യു.​എ​ൻ.​ഇ.​പി​യു​ടെ സു​സ്​​ഥി​ര വി​ക​സ​ന​ത്തി​നാ​യു​ള്ള 2030 അ​ജ​ണ്ട​യു​ടെ മു​തി​ർ​ന്ന ഉ​​പ​ദേ​ശ​ക​നാ​യി​രു​ന്നു. വി​ക​സ​ന സാ​മ്പ​ത്തി​ക ശാ​സ്​​ത്ര​ജ്ഞ​ൻ, അ​ഭി​ഭാ​ഷ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ 35 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള ത്രി​പാ​ഠി 1998 മു​ത​ൽ ​യു.​എ​ന്നി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്.

യു.​എ​ന്നി​നു​വേ​ണ്ടി യൂ​റോ​പ്പ്, ഏ​ഷ്യ, ആ​ഫ്രി​ക്ക എ​ന്നീ വ​ൻ​ക​ര​ക​ളി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സു​സ്​​ഥി​ര വി​ക​സ​നം, മ​നു​ഷ്യാ​വ​കാ​ശം, ജ​നാ​ധി​പ​ത്യ പ​രി​പാ​ല​നം, നി​യ​മ​കാ​ര്യം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. നി​യ​മ​ത്തി​ലും കോ​മേ​ഴ്​​സി​ലും ഉ​ന്ന​ത ബി​രു​ദ​ധാ​രി​യാ​ണ്​ ഇ​ദ്ദേ​ഹം.

Other News

 • ലൗജിഹാദ് ആരോപിച്ച് പ്രണയജോടികളെ വിഎച്ച്പിക്കാര്‍ തടഞ്ഞുവെച്ചു; രക്ഷിക്കാനെത്തിയ പോലീസ് മര്‍ദിച്ചു
 • ആധാര്‍ പ്രധാനം തന്നെ പക്ഷെ ബാങ്ക് അക്കൗണ്ടുകളുമായും മൊബൈല്‍ ഫോണുകളുമായും ബന്ധിപ്പിക്കേണ്ട : സുപ്രീംകോടതി
 • ടിസിഎസില്‍ തൊഴില്‍ വംശീയ വിവേചനം; മൂന്ന് യുഎസ് പൗരന്മാര്‍ കോടതിയെ സമീപിച്ചു
 • ക്രിമിനലുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാനാകില്ലെന്ന് സുപ്രീംകോടതി; വേണ്ടത് നിയമ നിര്‍മാണം
 • നരേന്ദ്രമോഡിയെ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷ
 • പായ് വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി
 • ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമവും തുടരുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി
 • ബുര്‍ക്കിനാ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പടെ മൂന്ന് സ്വർണഖനി തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി
 • വിവാദങ്ങളുടെ പേരില്‍ റാഫേല്‍ ഇടപാട് റദ്ദാക്കില്ല: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി
 • തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എയെയും മുന്‍ എംഎല്‍എയെയും മാവോയിസ്റ്റുകള്‍ വെടിവച്ചുകൊന്നു
 • പത്തു വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 27.1 കോടി പേര്‍
 • Write A Comment

   
  Reload Image
  Add code here