നോട്ട് നിരോധനം ഫലം കണ്ടില്ല; നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചുവന്നതായി റിസര്‍വ് ബാങ്ക്

Wed,Aug 29,2018


ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ നോട്ട് നിരോധനം പൂര്‍ണമായി പാളിയെന്ന് റിസര്‍വ് ബാങ്ക് രേഖകള്‍.
ഇന്ത്യയില്‍ നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തല്‍.
2016 നവംബറില്‍ നിരോധിച്ച 500, 1000 നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി എന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലുള്ളത്. നവംബര്‍ എട്ടിന് രാത്രി നിരോധിച്ച 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളില്‍ 15.31 ലക്ഷം കോടിയുടെ നോട്ടുകളും തിരിച്ചെത്തി.
തിരിച്ചെത്തിയ നോട്ടുകളെല്ലാം സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയതായും ലക്ഷ്യം കൈവരിച്ചതായും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
കറന്‍സി വെരിഫിക്കേഷന്‍ ആന്റ് പ്രോസസിംഗ് സിസ്റ്റത്തിലൂടെയാണ് നോട്ടുകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയതെന്നും ലക്ഷ്യം കൈവരിച്ചുവെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 500ന്റെയും ആയിരത്തിന്റെയും നോട്ടുകളായിരുന്നു നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നിരോധിച്ചത്.

Other News

 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • Write A Comment

   
  Reload Image
  Add code here