ഭര്‍ത്താവിനൊപ്പം ജീവിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുവാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി

Mon,Aug 27,2018


ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ നിന്നുള്ള അസാധാരണമായ ഒരു പ്രേമവിവാഹം പരിഗണിക്കവേ ഭര്‍ത്താവിനൊപ്പം ജീവിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുവാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. 23 കാരിയായ റെയ്പൂരില്‍ നിന്നുള്ള ജൈന വിഭാഗത്തില്‍ പെട്ട യുവതിയെ വിവാഹം കഴിക്കുവാന്‍ 33 കാരനായ മുസ്ലിം യുവാവ് മതംമാറി ഹിന്ദുവായ കേസ് പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്. സ്വന്തം ഇഷ്ടപ്രകാരം താന്‍ വിവാഹം ചെയ്‌തെങ്കിലും ഇപ്പോള്‍ മാതാപിതാക്കളോടൊപ്പം താമസിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് യുവതി കോടതിയെ അറിയിക്കുകയായിരുന്നു.
യുവതിയുടെ മാതാപിതാക്കളും ഒരു ഹിന്ദു ഗ്രൂപ്പും ചേര്‍ന്ന് തങ്ങളെ വേര്‍പിരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ആര്യന്‍ ആര്യ എന്നു പേരു സ്വീകരിച്ച യുവാവ് ഓഗസ്റ്റ് 17 ന് സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഇതേത്തടര്‍ന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബഞ്ച് യുവതിയെ കോടതിയില്‍ ഹാജരാക്കുവാന്‍ ധംദാരി ജില്ലാ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.
യുവതിയെ വിസ്തിരിക്കും മുമ്പ് സംസ്ഥാന അറ്റോര്‍ണി ജനറല്‍ ജുഗല്‍ കിഷോര്‍ ഗില്‍ഡ യുവാവിനെതിരേ ചില ആരോപണങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. യുവാവ് രണ്ടു തവണ വിവാഹമോചനം നേടിയിട്ടുണ്ടെന്നും ഇക്കാര്യം മറച്ചുവച്ചാണ് മൂന്നാമത് വിവാഹം ചെയ്തതെന്നും അതുകൊണ്ടു തന്നെ വിവാഹം അസാധുവാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. അറ്റോര്‍ണി ജനറലിന്റെ വാദമുഖങ്ങള്‍ മാറ്റിവച്ച് കോടതി യുവതിയുടെ ഭാഗം കേള്‍ക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ വിവാഹം ചെയ്തതെങ്കിലും ഇപ്പോള്‍ മാതാപിതാക്കളോടൊപ്പം താമസിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, താന്‍ സമ്മര്‍ദത്തിന് വിധേയയല്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു. എന്നാല്‍, യുവതിയെ മാനസിക സമ്മര്‍ദത്തിലാക്കിയിരിക്കുകയാണെന്നും, സ്വന്തം ഇഷ്ടമല്ല കോടതിയില്‍ പറഞ്ഞതെന്നുമായിരുന്നു യുവാവിന്റെ അഭിഭാഷകനായ നിഖില്‍ നയ്യാറുടെ വാദം. യുവതി പ്രായപൂര്‍ത്തിയായി വ്യക്തിയാണെന്നും, സ്വന്തം ഇഷ്ടം തീരുമാനിക്കുവാന്‍ അവകാശമുണ്ടെന്നും നിരീക്ഷിച്ച കോടതി ഭര്‍ത്താവിനൊപ്പം പോകേണ്ട എന്ന നിലപാട് യുവതി പുലര്‍ത്തുന്ന സാഹചര്യത്തില്‍ ഇതൊരു വിവാഹമോചന കേസായി പരിഗണിച്ച് ഉചിതമായ കോടതിയെ സമീപിക്കുകയാണു വേണ്ടതെന്ന് അഭിപ്രായപ്പെട്ടു.

Other News

 • ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയ്‌ക്കെതിരെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയമിച്ചു
 • വാരാണസിയില്‍ മോഡിക്കെതിരെ പ്രിയങ്കയില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
 • ജമ്മുവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
 • നോട്ടു നിരോധനം മൂലം തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്
 • മോഡി രണ്ടാമൂഴത്തിലെ അജണ്ട തയ്യാറാക്കുന്നു
 • മോസ്‌ക്കുകളില്‍ സ്ത്രീകളെ കയറ്റാത്തത് ഇന്ത്യയില്‍ മാത്രം
 • പൗരത്വബില്ലിനെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നടപടി ഭീഷണി
 • മഹാരാഷ്ട്രയില്‍ ഭരണവിരുദ്ധവികാരം ആഞ്ഞുവീശുന്നു
 • ആവേശമായി രാജ് താക്കറെയുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ റാലികള്‍
 • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കര്‍ണാടകത്തില്‍ നിന്നുള്ള ആറ് ജനതാദള്‍ - എസ് നേതാക്കള്‍ കൊല്ലപ്പെട്ടു
 • ശ്രീലങ്കയില്‍ നടുക്കം വിതച്ച തൗഹീദ് ജമാ അത് ഭീകര സംഘടനയ്ക്ക് തമിഴ്‌നാട്ടിലും സാന്നിധ്യം
 • Write A Comment

   
  Reload Image
  Add code here