കേരളത്തിലെ പ്രളയത്തിനു കാരണം പരസ്യമായി പശുക്കളെ കൊന്നതാണെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ

Sun,Aug 26,2018


ബെംഗ്ലൂരു: വിവാദ പരാമര്‍ശങ്ങള്‍ക്ക് (കു)പ്രസിദ്ധനായ വിജയപുരയില്‍ നിന്നുള്ള ബി.ജെ.പി യുടെ നിയമസഭാംഗം ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ പുതിയൊരു വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നു. കേരളത്തിലുണ്ടായ മഹാപ്രളയത്തിനു കാരണം പശുക്കളെ പരസ്യമായി കൊന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പരസ്യമായി പശുവിനെ കൊന്നതു പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. 'കേരളത്തില്‍ ജനങ്ങള്‍ പരസ്യമായി പശുക്കളെ കൊല്ലുകയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ എന്താണ് സംഭവിച്ചത്? അവിടെ മഹാപ്രളയമുണ്ടായി. ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നവര്‍ക്കൊക്കെ സമാനമായ അനുഭവമുണ്ടാകും' - വിജയപുരയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ പാട്ടീല്‍ ഓര്‍മിപ്പിച്ചു.
ഹൈന്ദവര്‍ക്ക് പശുക്കളോട് ആദരവാണുള്ളതെന്നും മറ്റുള്ളവരുടെ മതപരമായ വികാരങ്ങള്‍ ആരും പ്രണപ്പെടുത്തരുതെന്നും പറഞ്ഞ പാട്ടീല്‍, ബി.ജെ.പി കര്‍ണാടകയില്‍ അധികാരത്തില്‍ വന്നാല്‍ ഗോവധം നിരോധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. താന്‍ ആഭ്യന്തര മന്ത്രിയായാല്‍ ബുദ്ധിജീവികളെ വെടിവച്ചു കൊല്ലുമെന്ന് മുമ്പ് പാട്ടില്‍ പറഞ്ഞിട്ടുണ്ട്. രാജ്യത്തിനു വേണ്ടി ജീവന്‍ ബലികഴിച്ച പട്ടാളക്കാരെ പരിഗണിക്കാതെ ഭീകരരുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയാണ് ഇക്കൂട്ടര്‍ വാദിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Other News

 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • Write A Comment

   
  Reload Image
  Add code here