കേരളത്തിലെ പ്രളയ രക്ഷാ ദൗത്യത്തില്‍ നായകര്‍ സൈന്യമെന്ന് പ്രധാനമന്ത്രി

Sun,Aug 26,2018


ന്യൂഡല്‍ഹി: കേരളം പ്രലയത്തില്‍ മുങ്ങിയപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നായകത്വം വഹിച്ചത് സൈന്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ജനങ്ങളുടെ പ്രയത്‌നത്തിലൂടെയും ഉത്സാഹത്തിലൂടെയും കേരളം വീണ്ടും എഴുന്നേറ്റു നില്‍ക്കുമെന്നു ഉറപ്പുണ്ട്.
രാജ്യത്തെ 125 കോടി ജനങ്ങളും കേരളത്തോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുകയാണെന്നും മോഡി പറഞ്ഞു.
മന്‍ കി ബാത്ത് റേഡിയോ അഭിസംബോധനയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെ പ്രളയ ബാധിതര്‍ക്കൊപ്പമാണ് രാജ്യമെന്ന് പ്രഖ്യാപിച്ചത്.
ജീവന്‍ പോയവര്‍ക്ക് അത് തിരിച്ചു നല്‍കാന്‍ ആകില്ല. എന്നാല്‍ 125 കോടി ജനങ്ങള്‍ കേരളത്തോടൊപ്പം തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കുന്നു. പ്രകൃതി ദുരന്തത്തില്‍ നിന്ന് എളുപ്പം മുക്തരാകാന്‍ കഴിയട്ടെയെന്ന് ഓണവേളയില്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സൈന്യം കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തിലെ നായകര്‍. പ്രളയത്തില്‍പെട്ടവരെ രക്ഷിക്കാനുള്ള ഒരു അവസരവും സൈനിക വിഭാഗങ്ങള്‍ പാഴാക്കിയില്ല. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉള്ളവര്‍ കേരളത്തിന് സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും എല്ലാവരും ചേര്‍ന്ന് കേരളത്തിന്റെ ദുഃഖവും കഷ്ടതകളും പങ്കിടുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Other News

 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍ പുനരവതരിക്കുന്നു
 • റഫേല്‍ ഇടപാട്: വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ഹാജരാകണമെന്ന് സുപ്രീംകോടതി
 • മുംബൈയിലെ ഫ്‌ലാറ്റില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു
 • ദേശസ്‌നേഹം വളര്‍ത്താന്‍ റെയില്‍വെയും: രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂറ് അടി പൊക്കത്തില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കും
 • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
 • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
 • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
 • പതിനാറുകാരിയെ പതിനേഴുകാരനായ കാമുകന്‍ കൊന്ന് കത്തിച്ചു; കൊലപാതകം ഗര്‍ഭിണി ആയെന്ന സംശയത്തെ തുടര്‍ന്ന്
 • മുസ്ലീം പള്ളിയ്ക്ക് മഹാവിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി വക്താവ് സംബിത് പത്ര ടെലിവിഷന്‍ ചര്‍ച്ചയില്‍
 • കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
 • അയോധ്യയില്‍ ബുദ്ധന്റെ പ്രതിമയും വേണമെന്ന് ബിജെപി എംപി
 • Write A Comment

   
  Reload Image
  Add code here