കേരളത്തിന് വിദേശ സഹായം നിരസിക്കുന്നതിനു മുമ്പ് അവര്‍ ചോദിച്ച ഇടക്കാല സഹായം നല്‍കണമെന്ന് സി.പി.ഐ

Thu,Aug 23,2018


ഹൈദരാബാദ്: കേരളത്തിന് യു.എ.ഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 700 കോടി രൂപ നിരസിക്കുന്നതിനു മുമ്പ് കേരളം ഇടക്കാല ആശ്വാസമായി ചോദിച്ച 2600 കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണെമന്ന് സി.പി.ഐ ജനറല്‍ സെക്രട്ടരി സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭങ്ങളുടെ സമയത്തു പോലും വിദേശ സഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ദുരഭിമാനത്തില്‍ നിന്നുണ്ടായതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു രാജ്യത്ത് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മറ്റു രാജ്യങ്ങള്‍ സഹായഹസ്തവുമായി എത്തുന്നത് സ്വഭാവികമാണ്. സമാന സാഹചര്യങ്ങളില്‍ നേപ്പാളിനും, ബംഗ്ലാദേശിനും ഇന്ത്യ സഹായം നല്‍കിയിട്ടുണ്ട്.
യു.എന്നില്‍ നിന്നോ, യു.എ.ഇ യില്‍ നിന്നോ ഈ അവസരത്തില്‍ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ല. നിബന്ധനകളില്ലാതെ പൂര്‍ണ മനസോടെ നല്‍കുന്ന സഹായങ്ങള്‍ സ്വീകരിക്കുക തന്നെ വേണമെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു.

Other News

 • ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയ്‌ക്കെതിരെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയമിച്ചു
 • വാരാണസിയില്‍ മോഡിക്കെതിരെ പ്രിയങ്കയില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
 • ജമ്മുവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
 • നോട്ടു നിരോധനം മൂലം തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്
 • മോഡി രണ്ടാമൂഴത്തിലെ അജണ്ട തയ്യാറാക്കുന്നു
 • മോസ്‌ക്കുകളില്‍ സ്ത്രീകളെ കയറ്റാത്തത് ഇന്ത്യയില്‍ മാത്രം
 • പൗരത്വബില്ലിനെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നടപടി ഭീഷണി
 • മഹാരാഷ്ട്രയില്‍ ഭരണവിരുദ്ധവികാരം ആഞ്ഞുവീശുന്നു
 • ആവേശമായി രാജ് താക്കറെയുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ റാലികള്‍
 • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കര്‍ണാടകത്തില്‍ നിന്നുള്ള ആറ് ജനതാദള്‍ - എസ് നേതാക്കള്‍ കൊല്ലപ്പെട്ടു
 • ശ്രീലങ്കയില്‍ നടുക്കം വിതച്ച തൗഹീദ് ജമാ അത് ഭീകര സംഘടനയ്ക്ക് തമിഴ്‌നാട്ടിലും സാന്നിധ്യം
 • Write A Comment

   
  Reload Image
  Add code here