മുല്ലപ്പെരിയാറില്‍ നിന്ന് വളരെ പെട്ടെന്ന് തമിഴ്‌നാട് വെള്ളം തുറന്നു വിട്ടത് പ്രളയക്കെടുതി രൂക്ഷമാക്കിയെന്ന് കേരളം സുപ്രീംകോടതിയില്‍

Thu,Aug 23,2018


ന്യൂഡല്‍ഹി: മുല്ലപ്പരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ തന്നെ വെള്ളം തുറന്നു വിടണമെന്ന് ആവശ്യപ്പെടടിരുന്നുവെങ്കിലും അതിനു തയാറാകാതെ അവസാനം വെള്ളം പെട്ടെന്ന് തുറന്നു വിട്ടത് കേരളത്തിലെ പ്രളയക്കെടുതി രൂക്ഷമാക്കിയെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിന്റെ ജലവിഭവ സെക്രട്ടറി തമിഴ്‌നാട്ടിലെ ജല വിഭവ സെക്രട്ടറിക്കും, മുല്ലപ്പെരിയാര്‍ ഡാമിന്റെ സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാനും ഡാമിലെ ജലനിരപ്പ് 139 അടി ആയപ്പോള്‍ തന്നെ വെള്ളം തുറന്നു വിടണമെന്ന് ആവശ്യപ്പെട്ട് സന്ദേശമയച്ചിരുന്നു. പക്ഷേ, ആവര്‍ത്തിച്ച് അഭ്യാര്‍ഥിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളം ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി ആയപ്പോള്‍ തമിഴ്‌നാട് തിടുക്കത്തില്‍ വെള്ളം തുറന്നു വിടുകയായിരുന്നു. ഈ വെള്ളം ഇടുക്കി അണക്കെട്ടില്‍ എത്തിയതോടെ അവിടെ നിന്ന് കൂടുതലായി ജലം പുറത്തു വിടേണ്ടി വന്നു. പ്രളയ ദുരന്തം കൂടുതല്‍ തീവ്രമാക്കാന്‍ മാത്രമാണ് ഇതു കാരണമായത്. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയുടെ അധ്യക്ഷനായി സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ചെയര്‍മാനെ നിയോഗിക്കണമെന്നും, ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജലവിഭവ സെക്രട്ടരിമാരെ അംഗങ്ങളായി നിയമിക്കണമെന്നും, സമാന സാഹചര്യങ്ങളില്‍ ഭൂരിപക്ഷ അഭിപ്രായ പ്രാകരം തീരുമാനമെടുക്കാന്‍ കഴിയണമെന്നും കേരളം നിര്‍ദേശിച്ചു.
കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലെപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട ഇടുക്കി സ്വദേശി റസല്‍ ജോയി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ പ്രളയക്കെടുതികള്‍ നേരിടാന്‍ കേരളം സ്വീകരിച്ച നടപടികളുടെ വിശദാശംങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ഓഗസ്റ്റ് 18 ന് ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പാനലിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Other News

 • പായ് വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി
 • ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമവും തുടരുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി
 • ബുര്‍ക്കിനാ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പടെ മൂന്ന് സ്വർണഖനി തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി
 • വിവാദങ്ങളുടെ പേരില്‍ റാഫേല്‍ ഇടപാട് റദ്ദാക്കില്ല: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി
 • തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എയെയും മുന്‍ എംഎല്‍എയെയും മാവോയിസ്റ്റുകള്‍ വെടിവച്ചുകൊന്നു
 • പത്തു വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 27.1 കോടി പേര്‍
 • ന്യൂയോര്‍ക്കില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം ഇന്ത്യ റദ്ദാക്കി; ഇമ്രാന്‍ ഖാന്റെ തനിനിറം വെളിപ്പെട്ടുവെന്നും കുറ്റപ്പെടുത്തല്‍
 • കശ്മീരില്‍ മൂന്നു പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • Write A Comment

   
  Reload Image
  Add code here