കേരളത്തിനു പിന്നാലെ കര്‍ണാടകയിലും പ്രളയം; 15,000 കോടിയുടെ നഷ്ടം

Mon,Aug 20,2018


ബെംഗളുരു: അതിശക്തമായ മഴയും പ്രളയവും കേരത്തിനു പിന്നാലെ കര്‍ണാടകയിലും നാശം വിതക്കുന്നു.
ഉരുള്‍പൊട്ടലും പ്രളയവുമുണ്ടായ കര്‍ണാടകയില്‍ 15,000 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക കണക്ക്.,പതികൂല സാഹചര്യങ്ങള്‍ കാരണം പലയിടങ്ങളിലും ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാവുന്നില്ല. 850 വീടുകള്‍ ഇതിനോടകം കുടക് മേഖലയില്‍ മാത്രം തകര്‍ന്നു.
കാവേരി നദി കരകവിഞ്ഞൊഴുകി കൃഷിയിടങ്ങിലേക്കും ജനവാസ മേഖലകളിലേക്കും കയറി. വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദക്ഷിണ കന്നഡ ജില്ലയിലെ കുടകും മടിക്കേരിയും തകര്‍ന്നു.
ഓറഞ്ച് തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും മൈസൂര്‍-മടിക്കേരി, മൈസൂര്‍-മംഗലുരു റോഡുകളും കുത്തിയൊലിച്ചു. നാലായിരത്തോളം പേരെ ഇതിനോടകം രക്ഷപ്പെടുത്തി.
പ്രതികൂല സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാണ്. പലയിടത്തും എത്തിപ്പെടാനാവുന്നില്ല. 17 ദുരിതാശ്വാസ ക്യാംപുകളിലായി നാലായിരത്തിലധികം പേര്‍ ഇതിനോടകം ഉണ്ട്.
പ്രധാന കാര്‍ഷിക-വ്യാപാര മേഖലയായ കുടകിന്റെ തകര്‍ച്ച സംസ്ഥാനത്തെ വന്‍തോതില്‍ ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. റോഡുകളും കൃഷിയിടങ്ങളും പൂര്‍വ്വ സ്ഥ്തിയിലെത്തിക്കാന്‍ ദീര്‍ഷനാളെടുക്കും.
കര്‍ണാക സര്‍ക്കാരിനൊപ്പം കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേനകളുംസൈനിക വിഭാഗങ്ങളും ചേര്‍ന്ന് 2000ത്തോളം പേരാണ് ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Other News

 • പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
 • നാഗേശ്വര റാവുവിനെ സി.ബി.ഐ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് പിന്‍മാറി
 • കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷം: പരിക്കേറ്റ എം.എല്‍.എ അനന്ത് സിംഗ് ആശുപത്രിയില്‍
 • മമതയുടെ റാലിയില്‍ കൈകോര്‍ത്ത് പ്രതിപക്ഷ കക്ഷികള്‍; മോഡിയെ പുറത്താക്കുമെന്ന് പ്രഖ്യാപനം
 • ഇന്ത്യന്‍ അ​തി​ർ​ത്തി​യി​ൽ ചൈ​ന ഭൂ​ഗ​ർ​ഭ അ​റ​ക​ൾ ഒ​രു​ക്കു​ന്നു​​; ഉപഗ്രഹ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്​
 • നാനോ സാറ്റലൈറ്റുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ 45 രാജ്യങ്ങള്‍ക്ക് പരിശീലനം നല്‍കും: ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍
 • കര്‍ണാടകയില്‍ സര്‍ക്കാരിന് ഭീഷണിയില്ല; രാഷ്ട്രീയ പ്രതിസന്ധിക്ക് രണ്ട്ദിവസത്തിനുള്ളില്‍ പരിഹാരം: കെ.സി വേണുഗോപാല്‍
 • കര്‍ണാടകയില്‍ ഭരണം അട്ടിമറിക്കാന്‍ ബിജെപി നീക്കം: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചു
 • തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വിമാനത്താവളങ്ങള്‍ പെരുകുന്നു; വികസന കുതിപ്പില്‍ പുതിയ മുന്നേറ്റം
 • ഉത്തര്‍ പ്രദേശില്‍ 80 ലോക് സഭാ മണ്ഡലങ്ങളിലും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്
 • ബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വിഷം കുടിപ്പിച്ചു
 • Write A Comment

   
  Reload Image
  Add code here