കൊലപാതകങ്ങള്‍ അടക്കം 113 കേസുകളില്‍ പ്രതിയായ വനിതാ ഗ്യാംഗ് ലീഡര്‍ ഡല്‍ഹിയില്‍ പിടയില്‍

Sun,Aug 19,2018


ന്യൂഡല്‍ഹി- നൂറിലേറെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 62 കാരിയായ ഗ്യാംഗ് ലീഡര്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.
അധോലോക സംഘത്തിലെ കൂട്ടാളികള്‍ മമ്മി എന്നു വിളിക്കുന്ന ബസീറനെയാണ് ഡല്‍ഹിയിലെ സംഗംവിഹാറില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 45 വര്‍ഷമായി വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഈ രാജസ്ഥാന്‍ കാരി 113 ഓളം കേസുകളില്‍ പ്രതിയാണ്.
രാജ്യത്തെ അഞ്ച് വനിതാ കൊടുംകുറ്റവാളികളുടെ പട്ടികയില്‍ പോലീസ് മമ്മിയെ ഉള്‍പ്പെടുത്തിയിരുന്നു. എട്ടുമാസമായി ഒരു കേസില്‍ പോലീസ് അന്വേഷിക്കുന്ന ബസീറനെ കഴിഞ്ഞ മേയില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കുടുംബാംഗങ്ങളെ കാണാനാണ് മമ്മി കഴിഞ്ഞ ദിവസം സംഗംവിഹാറിലെത്തിയത്. ഇവര്‍ എത്തിയതായി രഹ്യസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി അറസ്റ്റു ചെയ്തത്.
ഇവരോടൊപ്പം എട്ട് മക്കളും കൊലപാതകം, തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടല്‍, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ പ്രതികളാണ്. എട്ടു മാസം മുമ്പ് മമ്മിയുടെ നേതൃത്വത്തിലുള്ള വാടകര കൊലയാളികള്‍ ഒരാളെ തട്ടിക്കൊണ്ടുപോയി കാട്ടിലെത്തിച്ച് കൊന്ന് കത്തിക്കുകയും ചെയ്തിരുന്നു.
ഒരാഴ്ചക്കു ശേഷം വനത്തിലേക്ക് പോയ ഒരാളാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഈ കേസില്‍ ഉള്‍പ്പെട്ട ചിലരെ പോലീസ് ജനുവരിയില്‍ അറസ്റ്റ് ചെയ്തെങ്കിലും ബസീറന്‍ ഒളിവിലായിരുന്നു.

Other News

 • പത്തു വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 27.1 കോടി പേര്‍
 • ന്യൂയോര്‍ക്കില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം ഇന്ത്യ റദ്ദാക്കി; ഇമ്രാന്‍ ഖാന്റെ തനിനിറം വെളിപ്പെട്ടുവെന്നും കുറ്റപ്പെടുത്തല്‍
 • കശ്മീരില്‍ മൂന്നു പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • Write A Comment

   
  Reload Image
  Add code here