ബഹിരാകാശത്ത് 2022നുള്ളില്‍ ഇന്ത്യന്‍ ദേശീയ പതാക പാറിക്കുമെന്ന് പ്രധാനമന്ത്രി

Wed,Aug 15,2018


ന്യൂഡല്‍ഹി- ബഹിരാകാശത്ത് ത്രിവര്‍ണ പതാകയേന്തിയ ഇന്ത്യക്കാരനെ എത്തിക്കുകയാണ് തന്റെ സ്വപ്‌നമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാഷ്ട്രമായി ഇന്ത്യയെ മാറ്റുമെന്നും മോഡി പ്രഖ്യാപിച്ചു. 2022 ലോ അതിന് മുമ്പോ തന്നെ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയക്കുമെന്നാണ് ചെങ്കോട്ടയില്‍ നല്‍കിയ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഇന്ന് ചെങ്കോട്ടയില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യ ബഹിരാകാശ മേഖലയില്‍ എക്കാലവും മുന്‍പന്തിയിലാണ്. 2022 ല്‍ ഇന്ത്യ സ്വതന്ത്രയായിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കൈയില്‍ ത്രിവര്‍ണ പതാകയുമായി ഒരു ഇന്ത്യക്കാരനോ ഇന്ത്യക്കാരിയോ ബഹിരാകാശത്തേക്ക് പോകും- പ്രധാനമന്ത്രി പറഞ്ഞു.
സമര്‍ഥരായ ശാസ്ത്രജ്ഞരില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാന സ്വാതന്ത്ര്യദിന സന്ദേശത്തില്‍ തന്റെ ഭരണകാലത്തു രാജ്യം നേടിയ പുരോഗതിയെക്കുറിച്ചാണ് നരേന്ദ്രമോഡി പ്രധാനമായും സംസാരിച്ചത്.
ഇന്ത്യയുടെ വളര്‍ച്ചയെ ലോകരാജ്യങ്ങള്‍ അംഗീകരിച്ചു തുടങ്ങി. യുപിഎ സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ അവര്‍ കാണിച്ച വേഗം ഇപ്പോഴും പാലിച്ചിരുന്നെങ്കില്‍ ഇന്ത്യ വളരാന്‍ ദശകങ്ങള്‍ എടുത്തേനെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുമ്പോള്‍ പുതിയ പ്രതിബദ്ധതയാണ് മുന്നിലുള്ളതെന്നും പുതിയ വേഗത്തിലാണ് ഇന്ത്യ മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Other News

 • വാരാണസിയില്‍ മോഡിക്കെതിരെ പ്രിയങ്കയില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
 • ജമ്മുവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
 • നോട്ടു നിരോധനം മൂലം തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്
 • മോഡി രണ്ടാമൂഴത്തിലെ അജണ്ട തയ്യാറാക്കുന്നു
 • മോസ്‌ക്കുകളില്‍ സ്ത്രീകളെ കയറ്റാത്തത് ഇന്ത്യയില്‍ മാത്രം
 • പൗരത്വബില്ലിനെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നടപടി ഭീഷണി
 • മഹാരാഷ്ട്രയില്‍ ഭരണവിരുദ്ധവികാരം ആഞ്ഞുവീശുന്നു
 • ആവേശമായി രാജ് താക്കറെയുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ റാലികള്‍
 • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കര്‍ണാടകത്തില്‍ നിന്നുള്ള ആറ് ജനതാദള്‍ - എസ് നേതാക്കള്‍ കൊല്ലപ്പെട്ടു
 • ശ്രീലങ്കയില്‍ നടുക്കം വിതച്ച തൗഹീദ് ജമാ അത് ഭീകര സംഘടനയ്ക്ക് തമിഴ്‌നാട്ടിലും സാന്നിധ്യം
 • ബ്രിട്ടീഷ് പൗരത്വ വിവാദത്തില്‍ കഴമ്പില്ല; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു
 • Write A Comment

   
  Reload Image
  Add code here