ഉത്തരാഖണ്ഡിലെ പശുക്കളുടെ നിയമപരമായ സംരക്ഷകര്‍ തങ്ങളാണെന്ന് ഹൈക്കോടതി

Tue,Aug 14,2018


നൈനിറ്റാള്‍: രാജ്യത്ത് ഇതാദ്യമായി പശുക്കളുടെ സംരക്ഷണ ചുമതലയുടെ ഉത്തരവാദിത്വം ഒരു ഹൈക്കോടതി ഏറ്റെടുത്തിരിക്കുന്നു. ഉത്തരഖണ്ഡിലാണ് അത്യപൂര്‍വമായ നടപടി ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പശുക്കളുടെയും നിയമപരമായ സംരക്ഷണം തങ്ങളുടെ ഉത്തരവിദിത്വത്തിലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രാജീവ് ശര്‍മ, ജസ്റ്റിസ് മനോജ് കമാര്‍ തിവാരി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പുറപ്പെടുവിച്ച 41 പേജ് വരുന്ന ഉത്തരവിലാണ് പശുക്കളുടെ നിയമപരമായ സംരക്ഷണം തങ്ങള്‍ക്കാണെന്ന് വിശദീകരിച്ചിട്ടുള്ളത്.
മൃഗസംരക്ഷണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടാന്‍ ഉപനിഷത്, അര്‍ഥശാസ്ത്ര എന്നിവയില്‍ നിന്നുള്ള പരാമര്‍ശങ്ങളും, ജൈന - ബുദ്ധ മതവിശ്വാസങ്ങളിലെ പ്രബോധനങ്ങളും, ഗാന്ധിജ, ദലൈലാമ എന്നിവരുടെ നിരീക്ഷണങ്ങളും കോടതി ഉത്തരവില്‍ എടുത്തു പറയുന്നുണ്ട്. പശു, കാള എന്നിവയെ കൊല്ലന്നതും, ഏതെങ്കിലും രൂപത്തിലുള്ള ഇവയുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. തെരുവില്‍ അലഞ്ഞു നടക്കുന്ന പശുക്കളുടെ ആരോഗ്യപരിപാലനം ഉറപ്പു വരുത്തണമെന്നും, ഗോശാലകളിലുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്നും, ഗോവധം ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ഗ്രാമീണ മേഖലകലില്‍ പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തണെമന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മൃഗങ്ങളോട് കാരുണ്യപൂര്‍വം പെരുമാറണമെന്നും, ക്രൂരത കാട്ടുന്നത് അവയ്ക്ക് മനോവേദനയ്ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ മൃഗങ്ങളും ഈശ്വരനോട് അനുരൂപപ്പെട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടി. മനുഷ്യരെപ്പോലെ തന്നെ ശ്വസനം നടത്തുന്ന മൃഗങ്ങള്‍ക്ക് വൈകാരികതയുമുണ്ട്. അവയ്ക്ക് ഭക്ഷണം, വെള്ളം, താമസ സൗകര്യം, മെഡിക്കല്‍ ശുശ്രൂഷ എന്നിവ ഉറപ്പാക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരിദ്വാര്‍ ജില്ലയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെയും, കാളകളെയും കൊല്ലുന്നതു നിരോധിക്കണെമന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവുണ്ടായത്.

Other News

 • പത്തു വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 27.1 കോടി പേര്‍
 • ന്യൂയോര്‍ക്കില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം ഇന്ത്യ റദ്ദാക്കി; ഇമ്രാന്‍ ഖാന്റെ തനിനിറം വെളിപ്പെട്ടുവെന്നും കുറ്റപ്പെടുത്തല്‍
 • കശ്മീരില്‍ മൂന്നു പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • Write A Comment

   
  Reload Image
  Add code here