നോയിഡയില്‍ 43 പേര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി വനിതാ ഐ.ടി എന്‍ജിനിയര്‍; 21 പേര്‍ക്കെതിരെ കേസെടുത്തു

Tue,Aug 14,2018


ന്യൂഡല്‍ഹി : സഹപ്രവര്‍ത്തകരായ 43 പേര്‍ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി പോലീസിനെ സമീപിച്ചു.
ഡല്‍ഹി നോയ്ഡയില്‍ ഐടി കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന യുവതിയാണ് സഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. 2016 മുതല്‍ സ്വന്തം സഹപ്രവര്‍ത്തകരുടെ ലൈംഗിക പീഡനം നേരിട്ടുകൊണ്ടിരിക്കുകയാണെന്നാണ് യുവതിയുടെ പരാതി. നോയ്ഡ് സെക്ടര്‍ 58 പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് 21 പേര്‍ക്കെതിരെ കേസെടുത്തു. പരാതിക്കാരിക്ക് ഇവരുടെ പേര് അറിയാത്തതിനാല്‍ മറ്റു 22 പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ക്കെക്കെതിരേയും കേസുണ്ട്. സഹപ്രവര്‍ത്തകരില്‍ നിന്നി നിരന്തരം ലൈംഗിക ചേഷ്ടകള്‍ ഉണ്ടായെന്നും ചിലര്‍ കിടപ്പറയിലേക്ക് ക്ഷണിച്ചെന്നു യുവതി പരാതിയില്‍ പറയുന്നു. ചിലര്‍ ലൈംഗികാവയവങ്ങളുടെ ഫോട്ടോകള്‍ വാട്സാപ്പിലൂടെ അയച്ചു. തന്നെ കുറിച്ച് മോശം കാര്യങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചുവെന്നും പരാതിയിലുണ്ട്.
വനിതാ കമ്മീഷന്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ ഒന്നും സംഭവിച്ചില്ലെന്നും യുവതി പരാതിപ്പെട്ടു. അതേസമയം പരാതിയില്‍ വിശദമായ അന്വേഷണവും പരിശോധനയും നടത്തിയ ശേഷമെ കുറ്റാരോപിതരെ അറസ്റ്റ് ചെയ്യൂവെന്ന് പോലീസ് അറിയിച്ചു.
യുവതിയുടെ കമ്പനിയിലെ ചിലരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Other News

 • ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയ്‌ക്കെതിരെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയമിച്ചു
 • വാരാണസിയില്‍ മോഡിക്കെതിരെ പ്രിയങ്കയില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
 • ജമ്മുവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
 • നോട്ടു നിരോധനം മൂലം തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്
 • മോഡി രണ്ടാമൂഴത്തിലെ അജണ്ട തയ്യാറാക്കുന്നു
 • മോസ്‌ക്കുകളില്‍ സ്ത്രീകളെ കയറ്റാത്തത് ഇന്ത്യയില്‍ മാത്രം
 • പൗരത്വബില്ലിനെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നടപടി ഭീഷണി
 • മഹാരാഷ്ട്രയില്‍ ഭരണവിരുദ്ധവികാരം ആഞ്ഞുവീശുന്നു
 • ആവേശമായി രാജ് താക്കറെയുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ റാലികള്‍
 • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കര്‍ണാടകത്തില്‍ നിന്നുള്ള ആറ് ജനതാദള്‍ - എസ് നേതാക്കള്‍ കൊല്ലപ്പെട്ടു
 • ശ്രീലങ്കയില്‍ നടുക്കം വിതച്ച തൗഹീദ് ജമാ അത് ഭീകര സംഘടനയ്ക്ക് തമിഴ്‌നാട്ടിലും സാന്നിധ്യം
 • Write A Comment

   
  Reload Image
  Add code here