ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് ശിപാര്‍ശ ചെയ്യപ്പെട്ട പകുതിപ്പേരും നിശ്ചിത യോഗ്യതയുള്ളവരോയെന്ന് കേന്ദ്രത്തിന് സംശയം

Sun,Aug 12,2018


ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് ശിപാര്‍ശ ചെയ്യപ്പെട്ട 126 പേരില്‍ പകുതിപ്പേരും നിശ്ചിത യോഗ്യതയുള്ളവരാണോ എന്ന് കേന്ദ്ര സര്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചു. ഹൈക്കോടതി കൊളീജിയം ശിപാര്‍ശ ചെയ്തവരെപ്പറ്റി ഇന്റലിജന്‍സ് ബ്യൂറോ ബാക്ക് ഗ്രൗണ്ട് ചെക്കിംഗ് നടത്തിയിരുന്നു. നിയമ മന്ത്രാലയത്തില്‍ കൊളീജിയം ശിപാര്‍ശ ചെയ്യുന്നവരുടെ യോഗ്യത പരിശോധിക്കുവാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നിരീക്ഷണം സുപ്രീംകോടതി കൊളീജിയത്തെ ധരിപ്പിച്ചിട്ടുണ്ട്.
ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്കു പരിഗണിക്കുവാന്‍ സിപാര്‍ശ ചെയ്യപ്പെട്ട സീനിയര്‍ അഭിഭാഷകരുടെ യോഗ്യത സംബന്ധിച്ചാണ് കേന്ദ്രം അന്വേഷണം നടത്തിയത്. ഇത്തരത്തില്‍ ശിപാര്‍ശ ചെയ്യപ്പെടുന്നവര്‍ അഭിഭാഷകരെന്ന നിലയില്‍ കുറഞ്ഞത് വാര്‍ഷിക വരുമാനമായി ഏഴു ലക്ഷം രൂപയെങ്കിലും തുടര്‍ച്ചയായി അഞ്ചു വര്‍ഷം നേടണമെന്നുണ്ട്. എന്നാല്‍, ശിപാര്‍ശ ചെയ്യപ്പെട്ടവരില്‍ നാല്‍പതോളം പേര്‍ ഇതു നേടുന്നില്ലെന്ന് കണ്ടെത്തി. ചിലരുടെ പ്രൊഫഷണല്‍ മികവില്‍ ഇന്റലിജന്‍സ് ബ്യൂറോ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അലഹബാദ് ഹൈക്കോടതി ശിപാര്‍ശ ചെയ്ത 33 പേരില്‍ 12 പേരും സിറ്റിംഗ് അല്ലെങ്കില്‍ റിട്ടയേഡ് ജഡ്ജിമാരുടെ ബന്ധുക്കളാണെന്നു തെളിഞ്ഞു.
ശിപാര്‍ശകള്‍ പരിഗണിച്ച ശേഷം സുപ്രീംകോടതി കോളീജയമാണ് അവസാന ശിപാര്‍ശ കേന്ദ്രത്തിനു സമര്‍പ്പിക്കുന്നത്. 16 ഹൈക്കോടതികള്‍ നടത്തിയ ശിപാര്‍ശയിലെ ഗുരുതരമായ വീഴ്ചകള്‍ അവസാന ശിപാര്‍ശയ്ക്കു മുമ്പ് പ്രത്യേകം പരിഗണിക്കണമെന്ന് സുപ്രീംകോടതി കൊളീജയത്തോട് കേന്ദ്രം നിര്‍ദേശിച്ചു.

Other News

 • പത്തു വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 27.1 കോടി പേര്‍
 • ന്യൂയോര്‍ക്കില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം ഇന്ത്യ റദ്ദാക്കി; ഇമ്രാന്‍ ഖാന്റെ തനിനിറം വെളിപ്പെട്ടുവെന്നും കുറ്റപ്പെടുത്തല്‍
 • കശ്മീരില്‍ മൂന്നു പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • Write A Comment

   
  Reload Image
  Add code here