കൂടുതല്‍ സീറ്റുകളുമായി 2019 ല്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി മോഡി

Sat,Aug 11,2018


ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2014 ലേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിശാല പ്രതിപക്ഷ ഐക്യം പരാജയപ്പെട്ട സിദ്ധാന്തമാണെന്നും, കേന്ദ്രത്തില്‍ കരുത്തുള്ളതും ഉറച്ചതുമായ ഭരണം വേണമെന്നാണ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മോഡി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ ഇ മെയില്‍ ഇന്റര്‍വ്യൂവിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
എന്തു കാര്യത്തിന്റെ പേരിലായാലും ആള്‍ക്കൂട്ട കൊല അംഗീകരിക്കില്ലെന്നും, സത്യസന്ധരായ ബിസിനസുകാര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പറഞ്ഞ മോഡി ആസാമിലെ പൗരത്വ രജിസ്റ്റര്‍ അപ്‌ഡേറ്റ് ചെയ്യുമെന്ന വാഗ്ദാനം പാലിക്കുമെന്ന് അറിയിച്ചു. 'വികസനം, വേഗതയിലുള്ള വികസനം, എല്ലാവര്‍ക്കും വികസനം' എന്ന മുദ്രാവാക്യമായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശു സംരക്ഷത്തിന്റെ പേരിലുള്‍പ്പെടെയുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കപ്പെടേണ്ടതുണ്ട്. രാജ്യത്തിന്റെ നീതി വ്യവസ്ഥ എല്ലാ പൗരന്മാര്‍ക്കും ഉറപ്പാക്കന്‍ തന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബന്ധമാണെന്നും, നിയമം കൈയിലെടുത്ത് അതിക്രമം നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും മോഡി വ്യക്തമാക്കി.

Other News

 • ന്യൂയോര്‍ക്കില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം ഇന്ത്യ റദ്ദാക്കി; ഇമ്രാന്‍ ഖാന്റെ തനിനിറം വെളിപ്പെട്ടുവെന്നും കുറ്റപ്പെടുത്തല്‍
 • കശ്മീരില്‍ മൂന്നു പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • Write A Comment

   
  Reload Image
  Add code here