സൗഹൃദ ദിനത്തില്‍ പിതാവിന്റെ 46 ലക്ഷം രൂപ അപഹരിച്ച് കൗമാരപ്രായക്കാരന്‍ സുഹൃത്തുക്കള്‍ക്ക് സമ്മാനിച്ചു

Sat,Aug 11,2018


ജബല്‍പൂര്‍: സൗഹൃദ ദിനത്തില്‍ നഗരത്തിലെ ഒരു കെട്ടിട നിര്‍മാതാവിന്റെ കൗമാരപ്രായക്കാരനായ മകന്‍ ചെയ്ത സമ്മാന വിതരണം പോലീസിന് ഇപ്പോള്‍ തലവേദന ആയിരിക്കുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന കൗമാരപ്രായക്കാരന്‍ പിതാവിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണത്തില്‍ നിന്ന് 46 ലക്ഷം രൂപ എടുത്ത് സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കുകയായിരുന്നു. പ്രതിദിന വേതനക്കാരനായ ഒരാളുടെ മകന് 15 ലക്ഷം രൂപ ലഭിച്ചപ്പോള്‍, ഹോം വര്‍ക്ക് ചെയ്തു കൊടുത്ത സഹപാഠിക്ക് കിട്ടിയത് മൂന്നു ലക്ഷം രൂപയാണ്.
അപ്രതീക്ഷിതമായി ലഭിച്ച പണം കൊണ്ട് സുഹൃത്തുക്കളിലൊരാള്‍ പുതിയൊരു കാര്‍ വാങ്ങി. സ്‌കൂളിലും, കോച്ചിംഗ് സെന്ററിലുമുള്ള സഹൃത്തുക്കളില്‍ ആരെയും കൗമാരപ്രായക്കാരന്‍ നിരാശനാക്കിയില്ല. ചിലര്‍ക്ക് പണം നല്‍കിയപ്പോള്‍ മറ്റു ചിലര്‍ക്ക് വില കൂടിയ സ്മാര്‍ട്ട് ഫോണും, മറ്റു ചിലര്‍ക്ക് സ്വര്‍ണ ബ്രേസ്‌ലറ്റുമാണ് സമ്മാനിച്ചത്. അടുത്തയിടെ വസ്തു വിറ്റ വകയില്‍ ലഭിച്ച 60 ലക്ഷം രൂപ കെട്ടിട ഉടമ അലമാരിയില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ നിന്ന് പണമെടുത്താണ് കൗമാരപ്രായക്കാരന്‍ സൗഹൃദിനം 'അടിപൊളിയാക്കിയത്'.
പണം നഷ്ടപ്പെട്ടുവെന്ന തിരച്ചറിഞ്ഞ ഉടന്‍ കെട്ടിട ഉടമ പോലീസില്‍ പരാതിപ്പെട്ടു. കവര്‍ച്ച സംബന്ധിച്ച് ഒരു സൂചനയും ലഭിക്കാതെ വന്നപ്പോള്‍ പോലീസും ആശയക്കുഴപ്പത്തിലായി. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് കെട്ടിട ഉടമയുടെ മകന്‍ തന്നെയാണ് പണം എടുത്തതെന്ന് കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കും, സഹപാഠികള്‍ക്കും, അയല്‍പക്കത്ത് ദാരിദ്യത്തില്‍ കഴിയുന്ന ഒരു കുട്ടിക്കുമാണ് പണം നല്‍കിയതെന്നും തെളിഞ്ഞു.
പണം നല്‍കിയ വിദ്യാര്‍ഥികളുടെ ലിസ്റ്റ് കെട്ടിട ഉടമ പോലീസിനു കൈമാറിയിട്ടുണ്ട്. ഏറ്റവുമധികം പണം ലഭിച്ച പ്രതിദിന വേതാനക്കാരന്റെ മകനെ കാണാതായിരിക്കുകയാണ്. 15 ലക്ഷത്തോളം രൂപ ഇതുവരെ തിരികെ വാങ്ങാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ബാക്കിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി പണം തിരികെ വാങ്ങാന്‍ പോലീസ് ശ്രമിച്ചു വരികയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവരായതു കൊണ്ട് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Other News

 • പാക്കിസ്ഥാനിലെ പട്ടാള ഹോസ്പിറ്റലില്‍ നിന്ന് പുല്‍വാമ ഭീകരാക്രമണത്തിനു നിര്‍ദേശം നല്‍കിയത് മസൂദ് അസര്‍
 • പുല്‍വാമ ഭീകരാക്രമണം; പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനമാക്കി
 • ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ലക്ഷ്യം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: രജനീകാന്ത്
 • കശ്മീരിലെ അഞ്ച് വിഘടന വാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു; രാജ്യമെമ്പാടും കശ്മീരികള്‍ക്കുനേരെ ആക്രമണം
 • പുല്‍വാമയില്‍ രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബസഹായ നിധിയിലേക്ക് ഒരു ദിവസം കൊണ്ട് എത്തിയത് ഏഴുകോടി രൂപ
 • പുല്‍വാമ ഭീകരാക്രമണം: ലണ്ടനിലെ പാക് ഹൈക്കമ്മീഷനുമുന്നില്‍ ഇന്ത്യന്‍ വംശജരുടെ വന്‍ പ്രതിഷേധം
 • രാജ്യത്തിന്​ ഭീഷണിയായ തീവ്രവാദത്തിനെതിരെ ഒറ്റകെട്ടായി പോരാടുമെന്ന്​ സർവകക്ഷിയോഗം
 • പുല്‍വാമ സംഭവത്തില്‍ പാക്കിസ്ഥാന് അനുകൂലമായി സിദ്ദു; ട്വിറ്ററിൽ ട്രെൻഡിങ്ങായി ബോയ്​കോട്ട്​ കപിൽ ശർമ ഷോ
 • പുൽവാമ: സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന്​ ​പ്രധാനമന്ത്രി നരേന്ദ്രമോഡി
 • പുല്‍വാമ ഭീകരാക്രമണം; ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അന്താരാഷ്ട്ര സമൂഹം, ജയ്‌ഷെ ഇ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക
 • പാക്കിസ്ഥാനെ പൂര്‍ണമായും ഒറ്റപ്പെടുത്താനുറച്ച് ഇന്ത്യ; കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പാകിസ്ഥാന്‍ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചു വരുത്തി ശാസിച്ചു
 • Write A Comment

   
  Reload Image
  Add code here