കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച രാജാജി ഹാളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു

Wed,Aug 08,2018


ചെന്നൈ: അന്തരിച്ച ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച രാജാജി ഹാളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം.
തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
തിരക്ക് നിയന്ത്രണാതീതമായപ്പോള്‍ പോലീസ് ലാത്തിവീശിയതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തിരക്ക് അനിയന്ത്രിതമായത്.
സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്താണ് പ്രവര്‍ത്തകര്‍ കലൈജ്ഞരെ ഒരുനോക്കുകാണാന്‍ രാജാജി ഹാളിലേക്ക് തള്ളിക്കയറിയത്. ഇതോടെയാണ് പോലീസ് ലാത്തിവീശിയത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിലറിയോടി. ഇതെതുടര്‍ന്നുണ്ടായ തിരക്കില്‍പെട്ടാണ് രണ്ടുപേര്‍മരിച്ചത്. ആയിരക്കണക്കിനു ഡിഎംകെ പ്രവര്‍ത്തകര്‍ രാജാജി ഹാള്‍ പരിസരത്തേക്ക് എത്തുകയാണ്.

Other News

  • സി.ബി.ഐ ക്കു 'പ്രവേശനം' നിഷേധിച്ച് ആന്ധ്രയും , ബാംഗാളും; റെയ്ഡ് നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം
  • തമിഴ്നാട്ടില്‍ നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ്; 20 മരണം, 82000 പേരെ ഒഴിപ്പിച്ചു; ആറു ജില്ലകളില്‍ 471 ദുരിതാശ്വാസ ക്യാമ്പുകള്‍
  • റഫേല്‍ അഴിമതി; ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; 59000 കോടി രൂപയുടെ ഇടപാടില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല
  • റഫേല്‍ ഇടപാട്: വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ഹാജരാകണമെന്ന് സുപ്രീംകോടതി
  • മുംബൈയിലെ ഫ്‌ലാറ്റില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു
  • ദേശസ്‌നേഹം വളര്‍ത്താന്‍ റെയില്‍വെയും: രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂറ് അടി പൊക്കത്തില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കും
  • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
  • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
  • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
  • പതിനാറുകാരിയെ പതിനേഴുകാരനായ കാമുകന്‍ കൊന്ന് കത്തിച്ചു; കൊലപാതകം ഗര്‍ഭിണി ആയെന്ന സംശയത്തെ തുടര്‍ന്ന്
  • മുസ്ലീം പള്ളിയ്ക്ക് മഹാവിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി വക്താവ് സംബിത് പത്ര ടെലിവിഷന്‍ ചര്‍ച്ചയില്‍
  • Write A Comment

     
    Reload Image
    Add code here