ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ആര്‍.കെ.ധവാന്‍ അന്തരിച്ചു

Mon,Aug 06,2018


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന രജീന്ദര്‍ കുമാര്‍ ധവാന്‍ (ആര്‍.കെ.ധവാന്‍ - 81) അന്തരിച്ചു. ബിഎല്‍ കപൂര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അന്ത്യമുണ്ടായതെന്ന് അദ്ദേഹത്തിന്റെ കുടുംബവൃത്തങ്ങള്‍ അറിയിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1962 ല്‍ ഇന്ദിരാ ഗാന്ധിയുടെ പഴ്‌സനല്‍ അസിസ്റ്റന്റായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം 1984 ല്‍ ഇന്ദിരാ ഗാന്ധി വെടിയേറ്റു വീഴും വരെ അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 1975 - 77 ലെ അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്ര സര്‍ക്കാരില്‍ അധികാരം കേന്ദ്രീകരിച്ചപ്പോള്‍ ഇന്ദിരയുടെ വിശ്വസ്തനെന്ന നിലയില്‍ ധവാന്‍ ഭരണതലത്തില്‍ നിര്‍ണായക സാന്നിധ്യമായി. മുന്‍ രാജ്യസഭാംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു.

Other News

  • ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയ്‌ക്കെതിരെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയമിച്ചു
  • വാരാണസിയില്‍ മോഡിക്കെതിരെ പ്രിയങ്കയില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
  • ജമ്മുവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
  • നോട്ടു നിരോധനം മൂലം തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്
  • മോഡി രണ്ടാമൂഴത്തിലെ അജണ്ട തയ്യാറാക്കുന്നു
  • മോസ്‌ക്കുകളില്‍ സ്ത്രീകളെ കയറ്റാത്തത് ഇന്ത്യയില്‍ മാത്രം
  • പൗരത്വബില്ലിനെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നടപടി ഭീഷണി
  • മഹാരാഷ്ട്രയില്‍ ഭരണവിരുദ്ധവികാരം ആഞ്ഞുവീശുന്നു
  • ആവേശമായി രാജ് താക്കറെയുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ റാലികള്‍
  • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കര്‍ണാടകത്തില്‍ നിന്നുള്ള ആറ് ജനതാദള്‍ - എസ് നേതാക്കള്‍ കൊല്ലപ്പെട്ടു
  • ശ്രീലങ്കയില്‍ നടുക്കം വിതച്ച തൗഹീദ് ജമാ അത് ഭീകര സംഘടനയ്ക്ക് തമിഴ്‌നാട്ടിലും സാന്നിധ്യം
  • Write A Comment

     
    Reload Image
    Add code here