സുനിത വില്യംസ് ആദ്യ സ്വകാര്യ ബഹിരാകാശ വിമാനയാത്രയ്‌ക്കൊരുങ്ങുന്നു

Sat,Aug 04,2018


ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജ സുനിത വില്യംസ് ഉള്‍പ്പെടെ ഒമ്പത് ബഹിരാകാശയാത്രികര്‍ ആദ്യ ബഹിരാകാശ വിമാന യാത്രയ്‌ക്കൊരുങ്ങുന്നു. ഇവരുടെ യാത്രയ്ക്കുള്ള ബഹിരാകാശ വിമാനം സ്വകാര്യവിമാന കമ്പനികളായ ബോയിങ്, സ്‌പേസ് എക്‌സ് എന്നിവരാണ് നിര്‍മിക്കുന്നത്.

2011 ല്‍ നാസയുടെ ബഹിരാകാശ പേടകം ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയിരുന്നു. ആ സംഘത്തിലെ അംഗമായിരുന്നു അമേരിക്കല്‍ ബഹിരാകാശ ശാസ്ത്രജ്ഞയായ സുനിതാ വില്യംസ്. സുനിതാ വില്യംസിനെ കൂടാതെ പുതിയ ദൗത്യത്തിനായി നാസ തിരഞ്ഞെടുത്ത യാത്രികര്‍ ബഹിരാകാശയാത്രയില്‍ പരിചയസമ്പന്നരാണ്.

വെള്ളിയാഴ്ചയാണ് നാസ ഇക്കാര്യം അറിയിച്ചത്. 2011 ന് ശേഷം നടക്കുന്ന ആദ്യത്തെ ബഹിരാകാശ യാത്ര അമേരിക്കയില്‍ നിന്ന് തന്നെയാണെന്ന സ്ഥിരീകരണം കൂടിയായി ഇത്. ബഹിരാകാശ വിമാനങ്ങളുടെ പരീക്ഷണയാത്രയും കൂടിയാണിത്. പൂര്‍ണമായും മനുഷ്യനിയന്ത്രണത്തിലാവും ഈ വിമാനങ്ങള്‍. ദൗത്യത്തില്‍ പങ്കെടുക്കുന്നവരോ അല്ലെങ്കില്‍ നിയോഗിക്കപ്പെട്ട മറ്റ് ശാസ്ത്രജ്ഞന്മാരോ ആവും വിമാനത്തെ നിയന്ത്രിക്കുക.

പുതിയ ബഹിരാകാശയാത്രാസംഘം പുറപ്പെടുന്നതിന് മുമ്പ് നാലുപേരടങ്ങുന്ന മറ്റൊരു സംഘം ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം സജ്ജമാക്കുന്നതിനായി പുറപ്പെടുമെന്ന് നാസ അറിയിച്ചു. ബോയിങ് സിഎസ്ടി-100 സ്റ്റാര്‍ലൈനര്‍, സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സൂള്‍സ് എന്നീ ബഹിരാകാശ വിമാനങ്ങള്‍ 2019 ല്‍ യാത്ര തിരിക്കാന്‍ അവസാനവട്ട തയ്യാറെടുപ്പുകളിലാണെന്ന് നാസ അറിയിച്ചു.

സ്വകാര്യകമ്പനികളുടെ ബഹിരാകാശവിമാനങ്ങള്‍ക്ക് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് യാത്രാനുമതി നല്‍കുക വഴി സ്വന്തമായി ബഹിരാകാശപര്യവേഷണം നടത്താന്‍ സാമ്പത്തികശേഷിയില്ലാത്ത രാജ്യങ്ങള്‍ക്ക് സഹായമാവും. ഇത്തരം പര്യവേഷണയാത്രകള്‍ക്ക് സ്വകാര്യവ്യക്തികള്‍ക്കും സൗകര്യമൊരുക്കുന്നതാവും ഇത്തരം സംവിധാനം.

Other News

 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • Write A Comment

   
  Reload Image
  Add code here