അഹമ്മദ്‌ പട്ടേലിന് 25 ലക്ഷം കൈക്കൂലി നല്‍കി; തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

Sat,Aug 04,2018


ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി സോണിയാ ഗാന്ധിയുടെ ഉറ്റ വിശ്വസ്തനും രാജ്യസഭാ എംപിയുമായ അഹമ്മദ്‌ പട്ടേലിനെതിരെയുള്ള കൈക്കൂലി ആരോപണത്തിന് തെളിവുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍.

പണംതട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്ത രഞ്ജിത് മാലിക് എന്നയാളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് വേണ്ടി വാദിക്കുന്നതിനിടെയാണ് കോടതിയില്‍ അന്വേഷണ സംഘം ഇക്കാര്യം പറഞ്ഞത്. രഞ്ജിത് മാലിക്കിന് വേണ്ടി രാകേഷ് ചന്ദ്ര എന്നയാള്‍ പണവുമായി അഹമ്മദ്‌ പട്ടേലിന്റെ വീട്ടിലെത്തിയതായുള്ള മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്‌.

സാക്ഷിമൊഴികള്‍ മാത്രമല്ല ഫോണ്‍ ചാറ്റുകളുടേയും സാമ്പത്തിക ഇടപാടുകളുടെയും തെളിവുകളും ഉണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ വ്യക്തമാക്കി. 23, മദര്‍ തെരേസ ക്രസന്റ് റോഡ് എന്ന വിലാസത്തിലാണ് രാകേഷ് ചന്ദ്ര പണമെത്തിച്ചത്. ഈ വിലാസം അഹമ്മദ്‌ പട്ടേലിന്റെ ഔദ്യോഗിക വസതിയുടേതാണ്.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സ്റ്റെര്‍ലിങ് ബയോട്ടെക്ക് എന്ന ഗുജറാത്ത് കമ്പനി 5000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് രഞ്ജിത് മാലിക് അറസ്റ്റിലായത്. ഇതാദ്യമായിട്ടല്ല ഈ കേസില്‍ അഹമ്മദ്‌ പട്ടേലിന്റെ പേര് ഉയരുന്നത്. നേരത്തെ അദ്ദേഹത്തിന്റെ മകന്‍ ഫൈസല്‍ പട്ടേലിനും മരുമകനുമെതിരെ ആരോപണമുയര്‍ന്നിരുന്നു.

Other News

 • പുല്‍വാമ സംഭവത്തില്‍ ഇന്ത്യ തുടങ്ങിയ സൈനിക നടപടി നിറുത്തിവെച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്
 • പുല്‍വാമ ഭീകരാക്രമണം; മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ ഫ്രാന്‍സ് അവതരിപ്പിക്കും
 • ബംഗളൂരുവില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് കൊല്ലപ്പെട്ടു; അപകടം പരിശീലനത്തിനിടയില്‍
 • ഇന്ത്യയിലെ നയതന്ത്ര പ്രതിനിധിയെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചു; ഹൈക്കമ്മീഷണര്‍ സുഹൈല്‍ മുഹമ്മദ് ഇന്ത്യവിട്ടു
 • പുല്‍വാമ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും ജോലിയും നല്‍കാന്‍ തയാറെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍
 • കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാലു സൈനികര്‍ക്ക് കൂടി വീരമൃത്യു; ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു
 • പുല്‍വാമ ആക്രണം: കൊലയാളികള്‍ക്ക് തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന; രണ്ട് ഭീകരരെ വധിച്ചു
 • പാക്കിസ്ഥാനിലെ പട്ടാള ഹോസ്പിറ്റലില്‍ നിന്ന് പുല്‍വാമ ഭീകരാക്രമണത്തിനു നിര്‍ദേശം നല്‍കിയത് മസൂദ് അസര്‍
 • പുല്‍വാമ ഭീകരാക്രമണം; പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനമാക്കി
 • ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ലക്ഷ്യം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: രജനീകാന്ത്
 • കശ്മീരിലെ അഞ്ച് വിഘടന വാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു; രാജ്യമെമ്പാടും കശ്മീരികള്‍ക്കുനേരെ ആക്രമണം
 • Write A Comment

   
  Reload Image
  Add code here