അസമില്‍ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായ 40 ലക്ഷത്തോളം പേരില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Wed,Aug 01,2018


ന്യൂഡല്‍ഹി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായ 40 ലക്ഷത്തോളം പേരില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്
. ബംഗ്ലദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് പൗരത്വ പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം പൗരന്മാരെ പുറത്താക്കിയത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം.
വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടവര്‍ക്കും എല്ലാ വ്യവസ്ഥകളും പാലിക്കുന്നവര്‍ക്കും തീര്‍ച്ചയായും വോട്ടവകാശം ഉണ്ടായിരിക്കും. തെരഞ്ഞെടുപ്പു കമ്മീഷന്‍ ജനുവരിയില്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിക്കുന്നതു വരെ കാത്തിരിക്കില്ലെന്നും റാവത്ത് വ്യക്തമാക്കി. നിലവില്‍ ഒരു മാറ്റങ്ങളും ഇല്ലെന്നും ദേശീയ പൗരത്വ രജിസ്റ്ററുമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ പട്ടികയുടെ അന്തിമ കരട് രേഖ പ്രസിദ്ധീകരിച്ചത് ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ആക്രമിക്കാന്‍ പ്രതിപക്ഷത്തിന് ആയുധമായി മാറിയിരിക്കുകയാണ്.
രാഷ്ട്രീയ കാരണങ്ങളാലാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരുകള്‍ അടുത്തുവരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇവരെ ഉന്നമിട്ടിരിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Other News

 • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
 • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
 • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
 • പതിനാറുകാരിയെ പതിനേഴുകാരനായ കാമുകന്‍ കൊന്ന് കത്തിച്ചു; കൊലപാതകം ഗര്‍ഭിണി ആയെന്ന സംശയത്തെ തുടര്‍ന്ന്
 • മുസ്ലീം പള്ളിയ്ക്ക് മഹാവിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി വക്താവ് സംബിത് പത്ര ടെലിവിഷന്‍ ചര്‍ച്ചയില്‍
 • കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
 • അയോധ്യയില്‍ ബുദ്ധന്റെ പ്രതിമയും വേണമെന്ന് ബിജെപി എംപി
 • താലിബാനുമായി ചര്‍ച്ച നടത്തുന്നുവെന്ന വാർത്ത തള്ളി ഇന്ത്യ; പങ്കെടുക്കുന്നത് നിരീക്ഷകരായി
 • തെലങ്കാനയില്‍ അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് ബിജെപി
 • റഷ്യയില്‍ നടക്കുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചയില്‍ താലിബാനുമായി ഇതാദ്യമായി ഇന്ത്യ വേദി പങ്കിടുന്നു
 • ആര്‍ബിഐ 'പിടിച്ചെടുക്കാന്‍' ഗവണ്‍മെന്റ് ശ്രമിക്കുന്നു: പി ചിദംബരം
 • Write A Comment

   
  Reload Image
  Add code here