ആസാം പൗരത്വ പ്രശ്‌നം : പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായി; പുറത്താക്കപ്പെട്ടവരുടെ ദേശീയത തെളിയിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് കോണ്‍ഗ്രസ്

Tue,Jul 31,2018


ന്യൂഡല്‍ഹി: ആസാം പൗരത്വ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് 40 ലക്ഷത്തോളം പേര്‍ പുറത്താക്കപ്പെട്ട അന്തിമ കരടു പട്ടികയെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും ചൊവ്വാഴ്ചയും പ്രക്ഷുബ്ധമായി.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.
രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് വിഷയം ഉന്നയിച്ചത്. സര്‍ക്കാരിനാണ് ഇവരുടെ ദേശീയത തെളിയിക്കാനുള്ള ഉത്തരവാദിത്വമെന്നും പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഗുലാം നഖി ആസാദ് പറഞ്ഞു. ഈ വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. 40 ലക്ഷം പേരാണ് ഒറ്റ രാത്രികൊണ്ട് പുറത്തായതെന്ന് എഐഎഡിഎംകെ എംപി വിജില സത്യനാഥ് പറഞ്ഞു. ഇതില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണെന്നും വിജില കൂട്ടിച്ചേര്‍ത്തു. ഉചിതമായ രേഖകളില്ലാത്തവര്‍ക്ക് എന്ത് സംഭവിക്കുമെന്ന് ജോസ് കെ. മാണി എംപിയും രാജ്യസഭയില്‍ ചോദിച്ചിരുന്നു.
ആസാം പൗരത്വ രജിസ്ട്രേഷന്‍ സംബന്ധിച്ച നിര്‍ദേശം രാജീവ് ഗാന്ധിയുടെ കാലത്ത് കൊണ്ടുവന്നതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ ഇത് നടപ്പാക്കാനുള്ള ധൈര്യം അവര്‍ക്കില്ലായിരുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഇതോടെ പ്രതിക്ഷ പാര്‍ട്ടികള്‍ സഭയില്‍ ബഹളമുണ്ടാക്കി. തുടര്‍ന്നു സഭ ഇന്നത്തേക്ക് പിരിയുന്നതായി രാജ്യസഭ അധ്യക്ഷന്‍ പറഞ്ഞു.
ലോക്സഭയിലും പ്രതിപക്ഷം ഇതേ വിഷയം ഉന്നയിച്ചു ബഹളമുണ്ടാക്കി. തൃണമൂല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടി എംപിമാരുമാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. റോഹിംഗ്യന്‍ വിഷയവും ഇന്ന് സഭയില്‍ ഉന്നയിച്ചിരുന്നു. ബംഗ്ലാദേശില്‍നിന്നും ഇന്ത്യയിലെത്തിയ റോഹിംഗ്യന്‍ മുസ്ലിങ്ങളോട് മൃതുസമീപനം സ്വീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു.
അഭയാര്‍ഥികളുമായി ഒരു ഉടന്പടിയിലും ഇന്ത്യ ഇതുവരെ ഒപ്പുവച്ചിട്ടില്ല. അവരെ ഒരു തരത്തിലും നിയന്ത്രിച്ചുനിര്‍ത്തിയിട്ടില്ല.
അവര്‍ക്ക് നമ്മള്‍ നിലവില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതുപോലെ അവര്‍ക്ക് തിരിച്ചുപോകാനുള്ള എല്ലാ സഹായവും ഇന്ത്യ ചെയ്യുമെന്നും റിജുജു പറഞ്ഞു.

Other News

 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • Write A Comment

   
  Reload Image
  Add code here