കരുണാനിധിയെ കാണാന്‍ രാഹുല്‍ ആശുപത്രിയില്‍ എത്തി; ആരോഗ്യനില മെച്ചമെന്ന്

Tue,Jul 31,2018


ചെന്നൈ: ആല്‍വാര്‍പെട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡിഎംകെ നേതാവ് കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.
അതിനിടയില്‍ കരുണാനിധിയെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തി. വൈകിട്ട് 4.10 നാണു രാഹുല്‍ ആശുപത്രിയിലെത്തിയത്.
എം.കെ.സ്റ്റാലിന്‍, മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ സ്വീകരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം മുകുള്‍ വാസ്‌നിക്, തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ എസ്.തിരുനാവുക്കരശ് തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. കരുണാനിധിയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് രാഹുല്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
'ദീര്‍ഘകാലത്തെ ബന്ധമാണു കരുണാനിധിയുമായുള്ളത്. തമിഴ് ജനതയുടെ ആത്മവീര്യം ഉള്‍ക്കൊള്ളുന്ന നേതാവ്. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതില്‍ സന്തോഷമുണ്ട്. ധൈര്യമുള്ള വ്യക്തിയാണ് അദ്ദേഹം'- രാഹുല്‍ പറഞ്ഞു.
സോണിയ ഗാന്ധിയുടെ അന്വേഷണം കരുണാനിധിയുടെ കുടുംബാംഗങ്ങളെ അറിയിച്ചുവെന്നും രാഹുല്‍ പറഞ്ഞു. അതേ സമയം കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കകലുടെ പശ്ചാത്തലത്തില്‍ ആശുപത്രി പരിസരത്തേക്ക് അണികളുടെ ഒഴുക്കു തുടരുകയാണ്; വിദൂര തമിഴ് ഗ്രാമങ്ങളില്‍ നിന്നു പോലും പ്രവര്‍ത്തകരെത്തുന്നു.
ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന മറ്റുരോഗികള്‍ക്ക് തടസമുണ്ടാക്കരുതെന്ന് പോലീസ് ജനക്കൂട്ടത്തോട് അഭ്യര്‍ത്ഥിച്ചുവരികയാണ്.

Other News

 • തമിഴ്നാട്ടില്‍ നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ്; 20 മരണം, 82000 പേരെ ഒഴിപ്പിച്ചു; ആറു ജില്ലകളില്‍ 471 ദുരിതാശ്വാസ ക്യാമ്പുകള്‍
 • റഫേല്‍ അഴിമതി; ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; 59000 കോടി രൂപയുടെ ഇടപാടില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല
 • റഫേല്‍ ഇടപാട്: വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ഹാജരാകണമെന്ന് സുപ്രീംകോടതി
 • മുംബൈയിലെ ഫ്‌ലാറ്റില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു
 • ദേശസ്‌നേഹം വളര്‍ത്താന്‍ റെയില്‍വെയും: രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂറ് അടി പൊക്കത്തില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കും
 • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
 • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
 • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
 • പതിനാറുകാരിയെ പതിനേഴുകാരനായ കാമുകന്‍ കൊന്ന് കത്തിച്ചു; കൊലപാതകം ഗര്‍ഭിണി ആയെന്ന സംശയത്തെ തുടര്‍ന്ന്
 • മുസ്ലീം പള്ളിയ്ക്ക് മഹാവിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി വക്താവ് സംബിത് പത്ര ടെലിവിഷന്‍ ചര്‍ച്ചയില്‍
 • കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
 • Write A Comment

   
  Reload Image
  Add code here