ജനക്കൂട്ടത്തിന്റെ കൊലപാതകം; കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്‍ കേന്ദ്രത്തിന്റെ പരിഗണനയില്‍

Mon,Jul 30,2018


ന്യൂഡല്‍ഹി: ജനക്കൂട്ടം ആളുകളെ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ആഭ്യന്തര സഹമന്ത്രി ഹന്‍സരാജ് അഹിര്‍ അറിയിച്ചതാണിത്. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ അതേ മാതൃകയിലാവും പുതിയ ബില്‍ തയാറാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ജനക്കൂട്ടം ആളുകളെ തല്ലിക്കൊല്ലുന്ന രീതി പ്രാകൃത സ്വഭാവമുള്ള കുറ്റകൃത്യമാണ്. സംസ്‌കാരമുള്ള ഒരു സമൂഹത്തിനും ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് തന്നെ സന്ദര്‍ശിച്ച നതാജോഗി സമുദായത്തിലെ പ്രതിനിധി സംഘത്തെ മന്ത്രി അറിയിച്ചു. പശു കള്ളക്കടത്ത് ആരോപിച്ചും, കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തിയും രാജ്യത്തിന്റെ പല ഭാഗത്തും ജനക്കൂട്ടം നിയമം കൈയലെടുക്കുന്ന രീതി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
നാടോടി ഗോത്രവര്‍ഗ സമൂഹത്തില്‍ പെട്ട നതാജോഗി കമ്യൂണിറ്റിയിലെ അഞ്ചു പേരെ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയവരെന്ന് ആരോപിച്ച് മൂന്നാഴ്ച മുമ്പ് മഹാരാഷ്ട്രയില്‍ തല്ലിക്കൊന്നിരുന്നു. കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും ഈ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിദ്യാഭ്യാസം അവകാശമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും കമ്യൂണിറ്റിയിലെ കുട്ടികള്‍ക്ക് ഇത് നിഷേധിക്കപ്പെടുകയാണെന്ന് പ്രതിനിധി സംഘം പറഞ്ഞു. താമസിക്കാന്‍ വീട്, കൃഷി ചെയ്യാന്‍ സ്ഥലം, ആരോഗ്യ സംരക്ഷണം, യുവജനങ്ങള്‍ക്ക് തൊഴില്‍ തുടങ്ങിയ വിഷയങ്ങളും പ്രതിനിധി സംഘം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.

Other News

 • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
 • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
 • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
 • പതിനാറുകാരിയെ പതിനേഴുകാരനായ കാമുകന്‍ കൊന്ന് കത്തിച്ചു; കൊലപാതകം ഗര്‍ഭിണി ആയെന്ന സംശയത്തെ തുടര്‍ന്ന്
 • മുസ്ലീം പള്ളിയ്ക്ക് മഹാവിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി വക്താവ് സംബിത് പത്ര ടെലിവിഷന്‍ ചര്‍ച്ചയില്‍
 • കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
 • അയോധ്യയില്‍ ബുദ്ധന്റെ പ്രതിമയും വേണമെന്ന് ബിജെപി എംപി
 • താലിബാനുമായി ചര്‍ച്ച നടത്തുന്നുവെന്ന വാർത്ത തള്ളി ഇന്ത്യ; പങ്കെടുക്കുന്നത് നിരീക്ഷകരായി
 • തെലങ്കാനയില്‍ അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് ബിജെപി
 • റഷ്യയില്‍ നടക്കുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചയില്‍ താലിബാനുമായി ഇതാദ്യമായി ഇന്ത്യ വേദി പങ്കിടുന്നു
 • ആര്‍ബിഐ 'പിടിച്ചെടുക്കാന്‍' ഗവണ്‍മെന്റ് ശ്രമിക്കുന്നു: പി ചിദംബരം
 • Write A Comment

   
  Reload Image
  Add code here