" />

ഉത്തര്‍പ്രദേശ് റെസ്റ്റോറന്റില്‍ വെടിവെപ്പ്, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്-വീഡിയോ

Mon,Jul 30,2018


സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഒരു റെസ്റ്റോറന്റില്‍ നടന്ന വെടിവെപ്പ് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഞെട്ടലുണ്ടാക്കി. സുല്‍ത്താന്‍പൂരിലെ അവന്തിക എന്ന റെസ്റ്റോറന്റിലാണ് സംഭവം. ഒരാള്‍ കൗണ്ടറിന് വശത്തുനിന്നും നടന്നുവരുന്നതും മറച്ചുവച്ച തോക്ക് ചൂണ്ടി വെടിവെക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വെടിവച്ചശേഷം പരിഭ്രാന്തരായ മറ്റ് കസ്റ്റേമേഴ്‌സിനോടൊപ്പം വേഗത്തില്‍ ഇയാള്‍ അവിടെ നിന്നും കടന്നുകളയുന്നു. പലരും ഇയാളെ പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിറതോക്ക് കൈവശമുള്ളതിനാല്‍ ഭയപ്പാടോടെയാണ് ഇയാളെ സമീപിക്കുന്നത്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കൗണ്ടറില്‍ ഇരുന്ന ഉടമസ്ഥന്‍ അലോക് ആര്യയ്ക്കാണ് വെടിയേറ്റതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയാന്‍ കഴിയുന്നത്.

നേരത്തെ ഭക്ഷണം കഴിച്ച ആളുകളുമായി അലോക് വഴക്കുണ്ടാക്കിയിരുന്നുവെന്നും പ്രതികാരമായി അതിലൊരാള്‍ വെടിവക്കുകയായിരുന്നു എന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Other News

 • പഞ്ചാബില്‍ പ്രാര്‍ഥനാ ഹാളിനുനേരെ ഗ്രനേഡ് ആക്രമണം: മൂന്നുപേര്‍ മരിച്ചു
 • റഫാലില്‍ തുറന്ന സംവാദത്തിന് മോഡി യെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
 • സി.ബി.ഐ ക്കു 'പ്രവേശനം' നിഷേധിച്ച് ആന്ധ്രയും , ബാംഗാളും; റെയ്ഡ് നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം
 • തമിഴ്നാട്ടില്‍ നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ്; 20 മരണം, 82000 പേരെ ഒഴിപ്പിച്ചു; ആറു ജില്ലകളില്‍ 471 ദുരിതാശ്വാസ ക്യാമ്പുകള്‍
 • റഫേല്‍ അഴിമതി; ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; 59000 കോടി രൂപയുടെ ഇടപാടില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല
 • റഫേല്‍ ഇടപാട്: വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ഹാജരാകണമെന്ന് സുപ്രീംകോടതി
 • മുംബൈയിലെ ഫ്‌ലാറ്റില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു
 • ദേശസ്‌നേഹം വളര്‍ത്താന്‍ റെയില്‍വെയും: രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂറ് അടി പൊക്കത്തില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കും
 • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
 • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
 • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
 • Write A Comment

   
  Reload Image
  Add code here