മഴ ശക്തമായി: യമുന കര കവിഞ്ഞു; 3000 പേരെ മാറ്റി പാര്‍പ്പിച്ചു; 27 ട്രെയിനുകള്‍ റദ്ദാക്കി

Mon,Jul 30,2018


ന്യുഡല്‍ഹി: ശക്തമായി പെയ്യുന്ന മഴയെ തുടര്‍ന്ന് യമുന നദി കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയ സാഹചര്യത്തില്‍ 27 ട്രെയിനുകള്‍ റദ്ദാക്കി.
മറ്റു ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. യമുന നദിക്ക് കുറുകെയുള്ള ഓള്‍ഡ് യമുന ബ്രിഡ്ജ് വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് അടച്ചു. ഇതേത്തുടര്‍ന്നാണ് ഇതുവഴിയുള്ള ഗതാഗതം റദ്ദാക്കിയത്.
വെള്ളപ്പൊക്കം ശക്തമായതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മൂവായിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു.
അഞ്ചു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് യമുന നദിയില്‍ ഇത്ര വലിയ വെള്ളപ്പൊക്കം ഉണ്ടാകുന്നത്.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ഘട്ടര്‍ അടിയന്തര യോഗം വിളിച്ചു. ഹരിയാണയിലെ യമുനാ നഗര്‍, പാനിപത്ത് എന്നീ ജില്ലകള്‍ കടന്നാണ് യമുന നദി ഡല്‍ഹിയില്‍ എത്തുന്നത്. യമുനയിലെ ജലനിരപ്പ് ഉയര്‍ന്നത് ഹരിയാണയിലെ 65 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്.
ഡല്‍ഹിയിലും അതിശക്തമായ മഴ തുടരുകയാണ്. ശനിയാഴ്ച ഡല്‍ഹി സര്‍ക്കാര്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.

Other News

 • പാക്കിസ്ഥാനിലെ പട്ടാള ഹോസ്പിറ്റലില്‍ നിന്ന് പുല്‍വാമ ഭീകരാക്രമണത്തിനു നിര്‍ദേശം നല്‍കിയത് മസൂദ് അസര്‍
 • പുല്‍വാമ ഭീകരാക്രമണം; പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനമാക്കി
 • ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ലക്ഷ്യം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: രജനീകാന്ത്
 • കശ്മീരിലെ അഞ്ച് വിഘടന വാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു; രാജ്യമെമ്പാടും കശ്മീരികള്‍ക്കുനേരെ ആക്രമണം
 • പുല്‍വാമയില്‍ രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബസഹായ നിധിയിലേക്ക് ഒരു ദിവസം കൊണ്ട് എത്തിയത് ഏഴുകോടി രൂപ
 • പുല്‍വാമ ഭീകരാക്രമണം: ലണ്ടനിലെ പാക് ഹൈക്കമ്മീഷനുമുന്നില്‍ ഇന്ത്യന്‍ വംശജരുടെ വന്‍ പ്രതിഷേധം
 • രാജ്യത്തിന്​ ഭീഷണിയായ തീവ്രവാദത്തിനെതിരെ ഒറ്റകെട്ടായി പോരാടുമെന്ന്​ സർവകക്ഷിയോഗം
 • പുല്‍വാമ സംഭവത്തില്‍ പാക്കിസ്ഥാന് അനുകൂലമായി സിദ്ദു; ട്വിറ്ററിൽ ട്രെൻഡിങ്ങായി ബോയ്​കോട്ട്​ കപിൽ ശർമ ഷോ
 • പുൽവാമ: സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന്​ ​പ്രധാനമന്ത്രി നരേന്ദ്രമോഡി
 • പുല്‍വാമ ഭീകരാക്രമണം; ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അന്താരാഷ്ട്ര സമൂഹം, ജയ്‌ഷെ ഇ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക
 • പാക്കിസ്ഥാനെ പൂര്‍ണമായും ഒറ്റപ്പെടുത്താനുറച്ച് ഇന്ത്യ; കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പാകിസ്ഥാന്‍ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചു വരുത്തി ശാസിച്ചു
 • Write A Comment

   
  Reload Image
  Add code here