ട്രായ് ചെയര്‍മാന്റെ സുരക്ഷാ വെല്ലുവിളി ഹാക്കര്‍ മാര്‍ ഏറ്റെടുത്തു; ട്വീറ്റ് ചെയ്ത ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി

Sun,Jul 29,2018


ന്യൂഡല്‍ഹി: ഹാക്കര്‍മാരെ വെല്ലുവിളിച്ച് ട്വിറ്ററില്‍ ട്രായ് ചെയര്‍മാന്‍ നല്‍കിയ ആധാര്‍ നമ്പര്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി.
ആധാറിന്റെ സുരക്ഷിതത്വം തെളിയിക്കാന്‍ ശ്രമിച്ചാണ് ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ പുലിവാലു പിടിച്ചത്. ശര്‍മ്മയുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിട്ടാണ് ഹാക്കര്‍മാര്‍ 'സുരക്ഷാ വാദം' പൊളിച്ചടുക്കിയത്.
ആധാര്‍ സുരക്ഷിതമാണെന്നും ആധാര്‍ വിവരങ്ങള്‍ വച്ച് ആര്‍ക്കും ആരേയും ഉപദ്രവിക്കാന്‍ കഴിയില്ലെന്ന് ദ പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ ശര്‍മ അവകാശപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ശര്‍മ്മയോട് തന്റെ ആധാര്‍ നമ്പര്‍ അയച്ച് തരാന്‍ ഒരാള്‍ വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുത്ത ശര്‍മ്മ ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്തു. ഇതു കൊണ്ട് തന്നെ ഏതെങ്കിലും ചെയ്യാന്‍ കഴിയുമോയെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കില്ലെന്ന ഉറപ്പും അദ്ദേഹം നല്‍കി.
ഇതിനു പിന്നാലെയാണ് ശര്‍മ്മയുടെ സ്വകാര്യ മൊബൈല്‍ നമ്പറും വാട്‌സപ്പ് പ്രൊഫൈല്‍ ഫോട്ടോയും ബാങ്ക് വിവരങ്ങളും ഉള്‍പ്പെടെയുള്ളവ ഹാക്കര്‍മാര്‍ പരസ്യപ്പെടുത്തിയത്. എന്നാല്‍ ഈ വിവരങ്ങള്‍ ലഭിക്കാന്‍ ആധാറിന്റെ ആവശ്യമില്ലെന്നു ശര്‍മ്മ പ്രതികരിച്ചു. തൊട്ടു പിന്നാലെ മറുപടിയായി ഹാക്കര്‍മാര്‍ ശര്‍മ്മയുടെ പാന്‍കാര്‍ഡ് നമ്പറും പുറത്ത് വിട്ടു.
ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിരിക്കുന്നത് ആര്‍.എസ് ശര്‍മ്മയുടെ സെക്രട്ടറിയുടെ മൊബൈലുമായാണെന്നും ഹാക്കര്‍മാര്‍ കണ്ടെത്തി.
ശര്‍മയുടെ മെയില്‍ ഐഡിയുടെ സുരക്ഷാ ചോദ്യവും ഹാക്കര്‍മാര്‍ കണ്ടെത്തി. സെക്രട്ടറിയുടെ കൈവശമുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അത് ഐഫോണ്‍ ആണെന്നും അതിന്റെ കണക്ഷന്‍ എയര്‍ ടെല്‍ ആണെന്നും കണ്ടെത്തി.
ഇതോടൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും, ഇന്‍കംടാക്‌സ് വിവരങ്ങളും, പാന്‍ നമ്പറും, വോട്ടര്‍ ഐഡിയും തുടങ്ങി സകലതും ഹാക്കര്‍മാര്‍ പുറത്തുവിട്ടു. എന്നാല്‍ ഇതൊന്നും ആധാര്‍ വഴി ലഭിച്ച വിവരമല്ല എന്ന ഉറച്ച നിലപാടിലാണ് ശര്‍മ്മ.

Other News

 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍ പുനരവതരിക്കുന്നു
 • റഫേല്‍ ഇടപാട്: വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ഹാജരാകണമെന്ന് സുപ്രീംകോടതി
 • മുംബൈയിലെ ഫ്‌ലാറ്റില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു
 • ദേശസ്‌നേഹം വളര്‍ത്താന്‍ റെയില്‍വെയും: രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂറ് അടി പൊക്കത്തില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കും
 • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
 • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
 • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
 • പതിനാറുകാരിയെ പതിനേഴുകാരനായ കാമുകന്‍ കൊന്ന് കത്തിച്ചു; കൊലപാതകം ഗര്‍ഭിണി ആയെന്ന സംശയത്തെ തുടര്‍ന്ന്
 • മുസ്ലീം പള്ളിയ്ക്ക് മഹാവിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി വക്താവ് സംബിത് പത്ര ടെലിവിഷന്‍ ചര്‍ച്ചയില്‍
 • കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
 • അയോധ്യയില്‍ ബുദ്ധന്റെ പ്രതിമയും വേണമെന്ന് ബിജെപി എംപി
 • Write A Comment

   
  Reload Image
  Add code here