അമ്മയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ മനോരോഗിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

Sun,Jul 29,2018


റാഞ്ചി: ജാര്‍ഖണ്ഡില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ മനോരോഗിയെ രോഷാകുലരായ നാട്ടുകാര്‍ തല്ലിക്കൊന്നു.
ഗുംല ജില്ലയില്‍ രണ്ടു കുട്ടികളേയും അവരുടെ അമ്മയേയും കൊലപ്പെടുത്തിയ ഛോട്ടു മുണ്ഡ എന്ന യുവാവിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് സംഭവം. 45കാരിയായ ഭന്‍ഡെയ്ന്‍ മുണ്ഡെയ്ന്‍, അവരുടെ ഒരു മാസം മാത്രം പ്രായമുള്ള മകള്‍, മൂന്നു വയസ്സുകാരന്‍ മകന്‍ എന്നിവരെയാണ് ഛോട്ടു മുണ്ഡ എന്ന യുവാവ് ഒരു പ്രകോപനവും കൂടാതെ കുത്തിക്കൊലപ്പെടുത്തിയത്.
ഇതറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ ഛോട്ടുവിനെ കയ്യോടെ പിടികൂടുകയും അവിടെ വച്ചു തന്നെ തല്ലിക്കൊല്ലുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. ഛോട്ടുവിന്റെ ആക്രമണത്തില്‍ യുവതിയുടെ ഭര്‍ത്താവിനും അയല്‍ക്കാരനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Other News

 • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
 • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
 • പതിനാറുകാരിയെ പതിനേഴുകാരനായ കാമുകന്‍ കൊന്ന് കത്തിച്ചു; കൊലപാതകം ഗര്‍ഭിണി ആയെന്ന സംശയത്തെ തുടര്‍ന്ന്
 • മുസ്ലീം പള്ളിയ്ക്ക് മഹാവിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി വക്താവ് സംബിത് പത്ര ടെലിവിഷന്‍ ചര്‍ച്ചയില്‍
 • കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
 • അയോധ്യയില്‍ ബുദ്ധന്റെ പ്രതിമയും വേണമെന്ന് ബിജെപി എംപി
 • താലിബാനുമായി ചര്‍ച്ച നടത്തുന്നുവെന്ന വാർത്ത തള്ളി ഇന്ത്യ; പങ്കെടുക്കുന്നത് നിരീക്ഷകരായി
 • തെലങ്കാനയില്‍ അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് ബിജെപി
 • റഷ്യയില്‍ നടക്കുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചയില്‍ താലിബാനുമായി ഇതാദ്യമായി ഇന്ത്യ വേദി പങ്കിടുന്നു
 • ആര്‍ബിഐ 'പിടിച്ചെടുക്കാന്‍' ഗവണ്‍മെന്റ് ശ്രമിക്കുന്നു: പി ചിദംബരം
 • അയോദ്ധ്യയില്‍ രാമന്റെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്
 • Write A Comment

   
  Reload Image
  Add code here