സ്ത്രീകൾ ഗോത്രം മാറി വിവാഹം കഴിച്ചാൽ എസ്.ടി പദവി പോകും: വിവാദ ബില്ലിന് അംഗീകാരം

Sat,Jul 28,2018


ഷിലോങ്ങ്: മേഘാലയയിലെ ഗോത്ര വിഭാഗമായ ഖാസിയിലെ യുവതികള്‍ ഗോത്രത്തിന് പുറത്തുനിന്നുള്ളവരെ വിവാഹം കഴിച്ചാല്‍ പട്ടിക വർഗ (എസ്ടി) പദവിയ്ക്ക് പുറത്ത് പോകുമെന്ന വിവാദ ബില്ലിന് അംഗീകാരം. സ്വയംഭരണാധികാരമുള്ള ഖാസി കൗണ്‍സിലിന്റെ ബില്ല് ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.

ഖാസി യുവതികള്‍ ഗോത്രത്തിനു പുറത്ത് നിന്നും വിവാഹം കഴിച്ചാല്‍ ഇവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് ഖാസി ഗോത്രത്തിന് ലഭിക്കുന്ന ഒരു ആനുകൂല്യങ്ങളും അവകാശങ്ങളും അനുഭവിക്കാന്‍ യോഗ്യതയുണ്ടായിരിക്കില്ലെന്നും ഇവര്‍ ഗോത്രത്തിന് പുറത്തായിരിക്കുമെന്നും ബില്ല് പറയുന്നു.

ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ അനുസരിച്ച് ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്വയംഭരണമുള്ള പ്രാദേശിക ജില്ലാ കൗണ്‍സിലുകള്‍ക്ക് ഭൂമി, വനം, വെള്ളം, പാരമ്പര്യസ്വത്ത്, വിവാഹം, സാമൂഹിക ആചാരങ്ങള്‍ ഭൂവിനിയോഗം തുടങ്ങിയ വിഷയങ്ങളില്‍ നിയമനിര്‍മാണത്തിന് അധികാരം ഉണ്ട്. മേഘാലയിലെ പ്രധാനപ്പെട്ട മൂന്ന് ഗോത്ര വിഭാഗങ്ങളില്‍ ഒന്നാണ് ഖാസികള്‍

Other News

 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • Write A Comment

   
  Reload Image
  Add code here