യോഗാ ഗുരു ബാബാ രാംദേവ് ട്രമ്പിനെപ്പോലെയെന്ന് ന്യൂയോര്‍ക്ക് ടൈംസ്, ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനും സാധ്യതയെന്ന് പ്രവചനം

Sat,Jul 28,2018


ന്യൂയോർക്ക് : യോഗാ ഗുരു ബാബാ രാംദേവ് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന് ന്യുയോര്‍ക്ക് ടൈംസ്. രാംദേവിനെ യു.എസ് പ്രസിഡന്റ് ട്രമ്പിനോടുപമിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. രാംദേവ് ഇന്ത്യയില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ട്രമ്പ്‌ യു.എസ് പ്രസിഡന്റായതുപോലെ രാംദേവ് ഒരിക്കൽ ഇന്ത്യൻ പ്രധാനമന്ത്രിയായേക്കുമെന്ന് പറയുന്നത്.

ബാബാ രാംദേവിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ പല റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ട്രമ്പുമായി താരതമ്യപ്പെടുത്തി ഒരു ലേഖനം വരുന്നത് ആദ്യമാണ്. യോഗയിലൂടെയും 'പതഞ്ജലി'ബ്രാന്റിലൂടെയും വിദേശ രാജ്യങ്ങളില്‍ പോലും പ്രസിദ്ധി നേടിയ ബാബാ രാംദേവ് ട്രമ്പിനെപ്പോലെതന്നെ വലിയൊരു കച്ചവട സാമ്രാജ്യത്തിന്റെ മേധാവിയാണ്. ട്രമ്പിനെപ്പോലെ ടിവി പരിപാടികളിൽ പൊങ്ങച്ചം പറയുന്നയാളാണ് രാംദേവെന്നും ഇരുവർക്കും സത്യവുമായുള്ള ബന്ധം ഇലാസ്റ്റിക് പോലെയാണെന്നും ലേഖനത്തിൽ പറയുന്നു.

ട്രമ്പ്‌ ഒരുപാട് കടമ്പകള്‍ കടന്നാണ് പ്രസിഡന്റാവുന്നത്. രാംദേവ് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുമില്ല. എങ്കിലും നിരവധി ബി ജെ പി നേതാക്കന്‍മാരുമായി അടുത്ത ബന്ധമുണ്ട്. രാംദേവ് ഇപ്പോൾ ഇന്ത്യയിൽ പ്രധാനമന്ത്രിയേക്കാൾ സ്വാധീനമുള്ളയാളാണെന്നും വിമര്‍ശകര്‍ക്കും നിയമത്തിനും ഒന്നും തളച്ചിടാനാകാതെ അദ്ദേഹം വളരുമെന്നും ലേഖനത്തില്‍ പറയുന്നു.

Other News

 • സി.ബി.ഐ ക്കു 'പ്രവേശനം' നിഷേധിച്ച് ആന്ധ്രയും , ബാംഗാളും; റെയ്ഡ് നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം
 • തമിഴ്നാട്ടില്‍ നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ്; 20 മരണം, 82000 പേരെ ഒഴിപ്പിച്ചു; ആറു ജില്ലകളില്‍ 471 ദുരിതാശ്വാസ ക്യാമ്പുകള്‍
 • റഫേല്‍ അഴിമതി; ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; 59000 കോടി രൂപയുടെ ഇടപാടില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല
 • റഫേല്‍ ഇടപാട്: വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ഹാജരാകണമെന്ന് സുപ്രീംകോടതി
 • മുംബൈയിലെ ഫ്‌ലാറ്റില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു
 • ദേശസ്‌നേഹം വളര്‍ത്താന്‍ റെയില്‍വെയും: രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂറ് അടി പൊക്കത്തില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കും
 • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
 • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
 • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
 • പതിനാറുകാരിയെ പതിനേഴുകാരനായ കാമുകന്‍ കൊന്ന് കത്തിച്ചു; കൊലപാതകം ഗര്‍ഭിണി ആയെന്ന സംശയത്തെ തുടര്‍ന്ന്
 • മുസ്ലീം പള്ളിയ്ക്ക് മഹാവിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി വക്താവ് സംബിത് പത്ര ടെലിവിഷന്‍ ചര്‍ച്ചയില്‍
 • Write A Comment

   
  Reload Image
  Add code here